ഭിന്നശേഷിക്കാരുടെ അമ്മമാർ ധർണ നടത്തി

ആലപ്പുഴ: ആശ്വാസ കിരണം ധനസഹായ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ദേശീയ രക്ഷകർത്തൃ സംഘടനയായ പരിവാർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ അമ്മമാർ കലക്ടറേറ്റ് ധർണ സംഘടിപ്പിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്നവർക്കുള്ള ആശ്വാസ ധനസഹായമാണ് ആശ്വാസ കിരണം. ജില്ല പ്രസിഡൻറ്​ കെ. മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ടി.ടി. രാജപ്പൻ ഉദ്​ഘാടനം ചെയ്തു. രേവമ്മ ഷാജി, ജോഷ്വാ ചാക്കോ, മുഹമ്മദ് സാലി, ഗായത്രി നന്ദഗോപൻ, ജാക്കുലിൻ ലൂയീസ്, സലീന സോണി, റീന, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. apl DHARNA പരിവാർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന ഉപാധ്യക്ഷൻ ടി.ടി. രാജപ്പൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.