എക്സൽ ഗ്ലാസസ്: 'മികവി'െൻറ കമ്പനിക്ക് ശാപമോക്ഷം സാധ്യമോ?

എക്സൽ ഗ്ലാസസ്: 'മികവി'ൻെറ കമ്പനിക്ക് ശാപമോക്ഷം സാധ്യമോ? ആലപ്പുഴ: ആലപ്പുഴയുടെ വ്യവസായ ഭൂപടത്തിൽ തലയുയർത്തിനിന്ന കേരളത്തിലെ ഒരേയൊരു ഗ്ലാസ്​ നിർമാണശാലയായ പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ​സ് ലിക്വിഡേഷൻ നടപടികളുടെ ഭാഗമായി ദേശീയ കമ്പനി നിയമ ​ൈട്രബ്യൂണൽ സെപ്റ്റംബർ 15ന് ലേലത്തിനു വെച്ചിരിക്കുകയാണ്. നൂറുകണക്കിനു തൊഴിലാളികളെ വഴിയാധാരമാക്കിയ ഏറെ സാധ്യതകളുള്ള ഫാക്ടറി എന്തുവിലകൊടുത്തും സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുകയാണ്. അന്ന് വൈകീട്ട് രണ്ടിനും അഞ്ചിനുമിടയിൽ ഏകദേശം 99.5 കോടി വിലവരുന്ന, ദേശീയ പാതയോരത്തെയും ചേർത്തല പള്ളിപ്പുറത്തെയും സ്ഥാവരജംഗമവസ്തുക്കൾ ഇ-ലേലം ചെയ്യാനാണ് ലിക്വിഡേറ്റർ രവീന്ദ്ര ചതുർവേദിയുടെ ഉത്തരവ്. ഫാക്​ടറി ഏറ്റെടുക്കാൻ സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യമുന്നയിച്ച് സി.പി.ഐയും എ.ഐ.ടി.യു.സിയും സമരത്തിലാണ്. സമരസമിതിയിൽ സി.പി.എമ്മും സി.ഐ.ടി.യുമുണ്ടെന്നതാണ് കൗതുകരം. 2008 ജൂ​ൈലയിൽ ലേഓഫ് പ്രഖ്യാപിച്ച കമ്പനിക്ക്​ സർക്കാർ മുൻകൈയെടുത്ത് വ്യവസായ വികസന കോർപറേഷനും കേരള ഫിനാൻഷ്യൽ കോർപറേഷനും നൽകിയ 14.5 കോടികൊണ്ട് 2011ൽ പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ, ഏകപക്ഷീയമായി സൊമാനിയ മാനേജ്മൻെറ്​ 2012 ഡിസംബർ 27ന്​ ലോക്കൗട്ട്​ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സൊമാനിയയെ നിലക്ക് നിർത്തുമെന്ന് പ്രഖ്യാപിച്ച ഡോ. തോമസ് ഐസക് ധനമന്ത്രിയായിട്ടും ആലപ്പുഴ ജില്ലയിൽനിന്നുള്ള കരുത്തരായ ജി. സുധാകരനും പി. തിലോത്തമനും ഇടക്കാലത്ത് തോമസ് ചാണ്ടിയും മന്ത്രിസഭയിൽ അംഗങ്ങളായിട്ടും ഫാക്ടറിക്ക് ശാപമോക്ഷം ലഭിച്ചില്ല. ഫാക്ടറിയുടെ സ്ഥലത്ത് 2020-21ൽ പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്ന് 2019ലെ ബജറ്റ് അവതരണ വേളയിൽ തോമസ് ഐസക് നടത്തിയ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ കേട്ടത്. സർക്കാർ ഏജൻസികൾ നൽകിയ പുനരുദ്ധാരണ ഫണ്ടിലാണ് കമ്പനി പ്രവർത്തനം പുനരാരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടി സ്ഥാവര ജംഗമവസ്തുക്കൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. തൊഴിലാളികളുടെ ആനുകൂല്യങ്ങളും കെ.എസ്.ഇ.ബി കുടിശ്ശികയുമടക്കം വൻ തുക ബാധ്യതയായുണ്ട്. ഇതിനെല്ലാമായി ബജറ്റിൽ നാലുകോടി വകയിരുത്തിയിട്ടും ഒന്നും സംഭവിച്ചില്ല. 2020ലെ ബജറ്റിൽ ഫാക്ടറിയുടെ കാര്യംതന്നെ മറന്നു. തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ മുതലാളിത്തത്തിൻെറ കടുംപിടിത്തങ്ങൾക്ക്​ മുന്നിൽ അടിയറവ്​ പറയേണ്ടിവന്നതി​ൻെറ ദയനീയ കഥകളാണ് വിപ്ലവമണ്ണായ ആലപ്പുഴക്കു പറയാനുള്ളത്. അതിലൊന്ന് മാത്രമാണ് എക്സൽ ഗ്ലാസസ്. പ്രമുഖ ചലച്ചിത്ര നിർമാതാവും സംവിധായകനുമായിരുന്ന കുഞ്ചാക്കോ ത​ൻെറ പ്രശസ്തമായ ഉദയ സ്​റ്റുഡിയോട് ചേർന്ന് ആരംഭിച്ചതാണ് ഫാക്ടറി. അടുത്ത സുഹൃത്തും കേരളത്തി​ൻെറ പ്രഥമ വ്യവസായ മന്ത്രിയുമായ ടി.വി. തോമസായിരുന്നു ഇത്തരമൊരു നിർദേശം മുന്നോട്ട്​ വെച്ചത്. പ്രധാന അസംസ്കൃത വസ്തുവായ, ചേർത്തല പ്രദേശത്ത് സുലഭമായിരുന്ന സിലിക്ക മണലിനെ മൂല്യവർധിത ഉൽപന്നമായി മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. അങ്ങനെ കേരളത്തിലെ ആദ്യത്തെ ഗ്ലാസ്​ നിർമാണശാല 1970 ജൂലൈ ഒന്നിന്​ പിറവിയെടുത്തു. പ്രേം നസീർ അടക്കമുള്ള സിനിമ മേഖലയിലെ കുഞ്ചാക്കോയുടെ സഹപ്രവർത്തകർക്കും ടി.വി. തോമസ്-കെ.ആർ. ഗൗരിയമ്മ ദമ്പതികൾ അടക്കമുള്ള രാഷ്​ട്രീയ പൊതുമേഖലയിൽ പ്രവർത്തിക്കുന്നവരും ഈ സംരംഭത്തോട് സഹകരിച്ചത്​ നാട്ടിൽ മികച്ച വ്യവസായ സംരംഭം എന്ന വിശാലലക്ഷ്യം മുന്നിൽ കണ്ടാണ്. അതിനായി പേര് തെരഞ്ഞെടുക്കുേമ്പാൾ കുഞ്ചാക്കോയുടെ മുന്നിൽ എക്സൽ എന്നല്ലാതെ മറ്റൊന്നും വന്നില്ല. കാരണം മികവ് എന്നതി​ൻെറ ആംഗലേയ രൂപമായി ഉദയ സ്​റ്റുഡിയോയുടെ അനുബന്ധമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സിനിമ നിർമാണ കമ്പനി അദ്ദേഹത്തിനുണ്ടായിരുന്നു. എക്സൽ പ്രൊഡക്​ഷൻസ് എന്ന ആ കമ്പനിയും കേരള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മൻെറ് കോർപറേഷനും സംയുക്തമായി രൂപംകൊടുത്ത കമ്പനിയുടെ നടത്തിപ്പ് 1984ൽ ഉത്തരേന്ത്യൻ മാർവാഡി ഗ്രൂപ്പായ സൊമാനിയയുടെ പാരിജാത് ഗ്രൂപ്പി​ൻെറ കൈവശമെത്തി. ചില്ല് കുപ്പികളും ഭരണികളുമാണ് മുഖ്യമായും ഇവിടെ ഉൽപാദിപ്പിച്ചിരുന്നത്. ആദ്യനാളുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച എക്സൽ ഗ്ലാസ​സ്​ പിന്നീട് പേരി​ൻെറ അർഥത്തിന് അപമാനമാകുംവിധം മോശമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. ബോക്സ് ഓഫിസ് ഹിറ്റായ 1972ൽ പുറത്തിറങ്ങിയ 'ആരോമലുണ്ണി'യുടെ ലാഭം കൂടി ഗ്ലാസ്​ ഫാക്ടറിയിൽ കുഞ്ചാക്കോ മുതൽമുടക്കിയെന്ന് പറഞ്ഞ് കേട്ടിരുന്നു. 2000ത്തിനുശേഷം വൻ നഷ്​ടത്തിലേക്ക് നീങ്ങിയ കമ്പനി 2012 ഡിസംബർ 27ന്​ ലോക്കൗട്ട്​ പ്രഖ്യാപി​െച്ചങ്കിലും മാനേജ്മൻെറിനെ സംബന്ധിച്ചിടത്തോളം കമ്പനി പൂട്ടിയിടുന്നതിൽ ഒരു നഷ്​ടവുമില്ലെന്ന് മാത്രമല്ല വൻ ലാഭവുമാണ്. അതേക്കുറിച്ച് നാളെ. (തുടരും) വി.ആർ. രാജമോഹൻ AP60 Excel glass factory ആലപ്പുഴ പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസസ് ഫാക്ടറി (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.