നിയന്ത്രണങ്ങൾ അയഞ്ഞു; കായംകുളത്ത്​ വീണ്ടും ആശങ്ക

കായംകുളം: നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയതോടെ നഗരപരിധിയിൽ കോവിഡ് വീണ്ടും ആശങ്ക സൃഷ്​ടിക്കുന്നു. നാല്, ഒമ്പത് വാർഡുകളിലെ സ്ഥിതി ആശങ്കജനകമാണെന്നാണ് നഗരസഭ മോണിറ്ററിങ്​ സമിതി വിലയിരുത്തൽ. ഒരാഴ്ചക്കുള്ളിൽ 20ഒാളം പേരിലേക്ക് രോഗം വ്യാപിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത നാലാം വാർഡ് അതിതീവ്രമേഖലയായി പ്രഖ്യാപിച്ചേക്കും. വാർഡിലെ മുഴുവൻ ജനങ്ങളെയും സ്രവ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഷഹീദാർ മസ്ജിദ് വളപ്പിൽ കോവിഡ് ടെസ്​റ്റിനുള്ള സൗകര്യം വീണ്ടും ഏർപ്പെടുത്തും. മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഒമ്പതാം വാർഡിലും രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമൻെറ് സോണായി മാറ്റിയിട്ടുണ്ട്. അതേസമയം, കർശന നിയന്ത്രണങ്ങളോടെ മാർക്കറ്റ് പ്രവർത്തിപ്പിക്കും. രോഗവ്യാപനമുണ്ടായ പ്രദേശങ്ങൾ മേഖല തിരിച്ച് അടച്ചിടണമെന്നാണ് ജില്ല ഭരണകൂടത്തിന് നൽകിയ ശിപാർശ. സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ മോണിറ്ററിങ്​ കമ്മിറ്റി തീരുമാനിച്ചു. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സജ്ന, ബി.ജെ.പി പാർലമൻെററി പാർട്ടി ലീഡർ ഡി. അശ്വിനി ദേവ്, നഗരസഭ സെക്രട്ടറി ജി. രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.