ജോയ് സെബാസ്​റ്റ്യന്​ കമ്പ്യൂട്ടർ സയൻസ് അധ്യാപക കൂട്ടായ്മയുടെ ആദരം

പൂച്ചാക്കൽ: കേന്ദ്രസർക്കാറി​ൻെറ ഗ്രാൻഡ്​ ഇന്നവേഷൻ ചലഞ്ചിൽ തെരഞ്ഞെടുക്കപ്പെട്ട ടെക്ജൻഷ്യ കമ്പനി മാനേജിങ് ഡയറക്ടർ ജോയ് സെബാസ്​റ്റ്യനെ ഹയർ സെക്കൻഡറി കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ കൂട്ടായ്മയായ എച്ച്​.എസ്.എസ്.ടി കമ്പ്യൂട്ടർ ഉപഹാരം നൽകി ആദരിച്ചു. അധ്യാപകപ്രതിനിധികളായ എ. നിഷാദ്, ജിതേഷ്, ബിനു കെ. സാമുവൽ തുടങ്ങിയവർ ചേർന്നാണ് ഉപഹാരം നൽകിയത്. സമൂഹത്തിൽ പ്രതിസന്ധികൾ സൃഷ്​ടിക്കുന്ന ആഘാതങ്ങൾ സാങ്കേതികതകൾകൊണ്ട് ലഘൂകരിക്കേണ്ടിവരുമ്പോൾ പുതിയ ഗവേഷണങ്ങൾക്കും ഉൽപന്നങ്ങൾക്കും സാധ്യത ഏറെയാണെന്ന് ജോയ്​ സെബാസ്​റ്റ്യൻ അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ വിഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ ഗവേഷണഘട്ടത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. apl AADHARAM ടെക്ജൻഷ്യ കമ്പനി മാനേജിങ് ഡയറക്ടർ ജോയ് സെബാസ്​റ്റ്യനെ എച്ച്‌.എസ്.എസ്.ടി പ്രതിനിധികൾ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.