ഐ.ടി.ബി.പി ക്യാമ്പിലെ മുഴുവൻ ഉദ്യോഗസ്ഥരും രോഗമുക്തരായി

ചാരുംമൂട്: നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ മുഴുവൻ ഉദ്യോഗസ്ഥരും കോവിഡ് രോഗമുക്തി നേടി. വണ്ടാനം മെഡിക്കൽ കോളേജിൽ അവസാനം ചികിത്സയിലുണ്ടായിരുന്ന അഞ്ചുപേരും കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ജൂൺ അവസാനമാണ്​ ക്യാമ്പിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. 200ഓളം പേർക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു. കമാൻഡൻറ് എസ്. ജിജുവി​ൻെറ നിരീക്ഷണത്തിലും ജില്ലാ ഭരണകൂടത്തി​ൻെറ ഇടപെടലുകളും ആരോഗ്യ പ്രവർത്തകരുടെ പ്രതിരോധ പ്രവർത്തനങ്ങളുടെയും ഫലമായാണ് ക്യാമ്പ് പൂർണമായും രോഗമുക്തമായത്. സൈനികരിൽനിന്ന്​ പുറത്തുള്ളവരിലേക്ക്​ രോഗം പകരാതിരുന്നതും ആശ്വാസകരമായി. ആശങ്ക പരത്തി കായംകുളത്ത്​ വീണ്ടും കോവിഡ് വ്യാപനം കായംകുളം: ഒാണത്തിരക്കിലമർന്ന കായംകുളം ടൗണിൽ ആശങ്ക പരത്തി വീണ്ടും കോവിഡ് വ്യാപനം. നിയോജക മണ്ഡലത്തിൽ 19 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ടൗണിൽ 10ഉം കൃഷ്ണപുരം പഞ്ചായത്തിൽ അഞ്ചും പത്തിയൂർ, ദേവികുളങ്ങര പഞ്ചായത്തുകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച 11 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മണ്ഡലത്തിൽ 10 പേർക്ക് രോഗം ഭേദവുമായിട്ടുണ്ട്. ടൗണിൽ എട്ടും ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകളിൽ ഒാരോരുത്തർക്കുമാണ് രോഗം മാറിയത്. 476 പേർക്കാണ് ഇതുവരെ മണ്ഡലം പരിധിയിൽ കോവിഡ് ബാധിച്ചത്. ഇതിൽ 361 പേർക്ക് ഭേദമായി. 115 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.