സജികുമാറിന്​ ദേശീയ അധ്യാപക പുരസ്​കാരം

ചെങ്ങന്നൂർ: ജവഹർ നവോദയ വിദ്യാലയങ്ങളിലെ മികച്ച ദേശീയ അധ്യാപകനുള്ള അവാർഡിന്​ ചെന്നിത്തലയിലെ വി.എസ്. സജികുമാർ​ വീണ്ടും അർഹനായി. നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപനകലയിൽ പുതിയരീതികളും ആവിഷ്കരിച്ചതിന്​ 2011ൽ രാഷ്​ട്രപതിയുടെ പുരസ്​കാരം ലഭിച്ചിരുന്നു. രാജ്യത്തെ മികച്ച 15 അധ്യാപകരെപറ്റി ഇൻറർ ഇൻറർനാഷനൽ ജേണലിൽ സജിയുടെ ചിത്രകല പഠനത്തിലെ നവീനശൈലിയെ കുറിച്ച്​ ആറുപേജിലായാണ്​ പ്രതിപാദിക്കുന്നത്​. ചിത്രകലയുടെ എൻ.സി.ഇ.ആർ.ടി ദക്ഷിണേന്ത്യ മാസ്​റ്റർ ട്രെയിനറും ചിത്രകലയിലെ നാഷനൽ കരിക്കുലം 12അംഗ സമിതിയിലെ ഇന്ത്യയിലെ രണ്ട് കലാഅധ്യാപകരിൽ ഒരാളുമാണ്​. ഇദ്ദേഹം നല്ല ആർട്ട് ഗാലറിയും ഡിജിറ്റൽ ഓഡിയോ-വിഡിയോ സ്​റ്റുഡിയോയും ചിത്രകല പഠനക്ലാസിൽ സജ്ജീകരിച്ചിട്ടുണ്ട്. മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽനിന്ന്​ ചിത്രകലയിലെ ഉപരിപഠനത്തിനുശേഷം ന്യൂസ്​ ഫോട്ടോഗ്രാഫറായിരുന്നു. 1990 മുതൽ അന്തമാൻ, മിനിക്കോയി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ കലാധ്യാപകനായ ശേഷമാണ്​ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ എത്തിയത്​. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല ലീന നിവാസിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വെട്ടിക്കവല മോഡൽ ഹൈസ്കൂൾ മുൻ പ്രഥമാധ്യാപകൻ ടി.കെ. ശ്രീധരൻ-ലീന ദമ്പതികളുടെ മകനാണ്. ബിജി ഭാര്യയും ശ്രുതി, വിശ്വജിത്ത് എന്നിവർ മക്കളുമാണ്. സംഗീതാധ്യാപികയായ വി.എസ്. സുജാകുമാരി ഏക സഹോദരിയാണ്. പടം മെയിൽ ap 62 നവോദയ വിദ്യാലയങ്ങളിലെ മികച്ച ദേശീയ അധ്യാപകനുള്ള അവാർഡിന്​ അർഹനായ ചെന്നിത്തല നവോദയ വിദ്യാലയത്തിലെ വി.എസ്. സജികുമാർ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.