കോട പിടികൂടി

ചേർത്തല: ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ തിരുനെല്ലൂർ കിഴക്ക് കായൽത്തീരത്ത്​ സൂക്ഷിച്ചിരുന്ന 70 ലിറ്റർ കോട​ ചേർത്തല എക്സൈസ് റേഞ്ചി​ൻെറ നേതൃത്വത്തിൽ പിടികൂടി. പ്രിവൻറിവ് ഓഫിസർ സി.എൻ. ജയൻ, സിവിൽ എക്സൈസ് ഓഫിസർ കെ.ആർ. ഗിരീഷ്കുമാർ, എസ്. സുലേഖ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല -എം. ലിജു മാന്നാര്‍: സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്തോറും പങ്ക് മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിപദം രാജിവെച്ച് പിണറായി വിജയൻ മാപ്പുപറയണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. സ്പീക് അപ് കേരള കാമ്പയി​ൻെറ ഭാഗമായി ഡി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി കോവിലകം സ്വവസതിയില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഹരി കുട്ടമ്പേരൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്​ദുൽ ലത്തീഫ് സമാപനപ്രസംഗം നടത്തി. ചെങ്ങന്നൂർ: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്ക് സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കോൺഗ്രസ് തിരുവൻവണ്ടൂർ മണ്ഡലം പ്രസിഡൻറ് ബാലചന്ദ്രൻ നായരുടെ നേതൃത്വത്തിൽ സത്യഗ്രഹം അനുഷ്ഠിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ചാർലി എബ്രഹാം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.