കങ്ങഴയിലും പാമ്പാടിയിലുമായി ഒരുകോടിയുടെ നിരോധിത പുകയില ഉൽപന്നം പിടികൂടി

*വ്യാജപ്പേരിലുള്ള സിഗരറ്റ്, ബീഡി ശേഖരവും കണ്ടെടുത്തു കോട്ടയം/കറുകച്ചാൽ: കങ്ങഴയിലെ ഗോഡൗണിലും പാമ്പാടി മുളേകുന്നിലെ വാടകവീട്ടിലും സൂക്ഷിച്ച ഒരുകോടിയുടെ നിരോധിത പുകയില ഉൽപന്നങ്ങളുടെ ശേഖരം പൊലീസ് നാർകോട്ടിക് സെൽ പിടികൂടി. പാലാ സ്വദേശി ജിജിയുടെ ഉടമസ്ഥതയിലുള്ള സൂക്ഷിപ്പുകേന്ദ്രങ്ങളാണ് ഇതെന്നാണ് പൊലിസിനുലഭിച്ച വിവരം. തിരിച്ചറിഞ്ഞ പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. രണ്ടുസ്ഥലങ്ങളിൽനിന്ന്​ 100 ചാക്കുകളിലായി സൂക്ഷിച്ച ഒന്നര ലക്ഷത്തോളം പാക്കറ്റ് നിരോധിക പുകയില ഉൽപന്നങ്ങൾ, വ്യാജ ബീഡി, വ്യാജ സിഗരറ്റ് എന്നിവയാണ് മിന്നൽ റെയ്ഡിൽ പിടികൂടിയത്. നാളുകൾക്കു മുമ്പു മുളേക്കുന്നിലുള്ള വാടക വീട് കേന്ദ്രീകരിച്ച്​ നിരോധിത പുകയില ഉൽപന്നങ്ങൾ കൈമാറ്റം നടക്കുന്നതായി ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്​ സൂചന ലഭിച്ചിരുന്നു. കങ്ങഴ ദേവഗിരിയിലെ ഗോഡൗണി​ൻെറ പൂട്ട് പൊളിച്ച് പൊലീസ് കെട്ടിടത്തിനുള്ളിൽ കയറുകയായിരുന്നു. ഗോൾഡ് ക്വീൻ എന്ന വ്യാജ പേരിലുള്ള 40,000 പാക്കറ്റ് സിഗരറ്റ്, ജ്യോതിമാൻ എന്നപേരിൽ വ്യാജമായി നിർമിച്ച 22,000 പാക്കറ്റ് ബീഡി എന്നിവയും കണ്ടെടുത്തു. തമിഴ്നാട്ടിൽനിന്ന്​ ലോറിയിൽ എത്തിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ചില്ലറ വിൽപനക്കാർക്ക്​ നൽകുന്നതിനായി പാക്ക്​ ചെയ്തു​െവച്ചിരിക്കുകയായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങളും ബീഡി, സിഗരറ്റ് എന്നിവയെല്ലാം. ജില്ല പൊലീസ് മേധാവി ജി. ജയദേവിൻെറ നേതൃത്വത്തിൽ ജില്ല ആൻറി നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ്പിള്ള, ഡിവൈ.എസ്.പിമാരായ ജെ. സന്തോഷ്കുമാർ, വി.ജെ. ജോഫി, എസ്.എച്ച്.ഒമാരായ യു. ശ്രീജിത്, സജിമോൻ എസ്.ഐ അനിൽകുമാർ, ബിജുകുമാർ, സാബു, ഡാൻസാഫ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ, ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു, എസ്. അരുൺ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്. ചിത്രം-KTL105 pukayila കങ്ങഴ ദേവഗിരിയിൽനിന്ന്​ പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ പൊലീസ് പരിശോധിക്കുന്നു ഫുള്‍ എ പ്ലസുകാര്‍ക്ക് അവാര്‍ഡ് ചങ്ങനാശ്ശേരി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ (ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി പഞ്ചായത്തുകള്‍) വിദ്യാർഥികള്‍ക്കും നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും പൗരവേദിയുടെ അവാര്‍ഡുകള്‍ നല്‍കുന്നതാണെന്ന് പ്രസിഡൻറ് വി.ജെ. ലാലി അറിയിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികള്‍ അഡ്രസും ഫോണ്‍ നമ്പറും മാര്‍ക്ക്​ ലിസ്​റ്റും സഹിതം അപേക്ഷ നൽകണം. ഫോണ്‍: 9447271352.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.