'തെളിമയുള്ള തൈക്കാട്ടുശ്ശേരി' പദ്ധതിക്ക് തുടക്കം

ആലപ്പുഴ: തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ തോടുകള്‍ നവീകരിക്കുന്നതിനുള്ള തെളിമയുള്ള തൈക്കാട്ടുശ്ശേരി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ നിര്‍വഹിച്ചു. തേവര്‍വട്ടം വാര്‍ഡിലെ കേളമംഗലം എലിക്കാട്ട് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നവകേരളം കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ നവീകരിക്കാൻ 40 ലക്ഷം രൂപ വകയിരുത്തി. ചാലില്‍-വാര്യംപറമ്പ്, ചൂരമന - പരിമണം, മനയ്ക്കല്‍ - വല്യാറ, കേളമംഗലം - എലിയ്ക്കാട്ട്, ദൈവത്തറ എന്നിവയുള്‍പ്പെടെ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഏഴു തോടുകളാണ് ശുചീകരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് കെ. പോള്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ രതി നാരായണന്‍, പഞ്ചായത്ത് അംഗങ്ങളായ ആശ സുരേഷ്, വിമല്‍ രവീന്ദ്രന്‍, ഓവര്‍സിയര്‍ ബീന, എസ്. സോജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. അമ്പലപ്പുഴ ഗവ. കോളജിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്​ തുടക്കം ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അമ്പലപ്പുഴ ഗവ. കോളജില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എക്സിബിഷന്‍, സ്വാതന്ത്ര്യദിന പ്രഭാഷണങ്ങള്‍, ഫ്രീഡം ക്വിസ്, ചിത്രപ്രദര്‍ശനം, ദേശഭക്തി ഗാനാലാപനം തുടങ്ങി പരിപാടികളാണ് ഒരാഴ്ചത്തെ ആഘോഷത്തിന്റെ ഭാഗമായി നടക്കുക. പ്രിന്‍സിപ്പൽ മോത്തി ജോര്‍ജ് അധ്യക്ഷത വഹിച്ചു. അസി. പ്രഫ. ജി. ഉണ്ണികൃഷ്ണന്‍, തിരുവല്ല മാര്‍ത്തോമ കോളജ് അസി. പ്രഫ. കെ.എം. വിഷ്ണു നമ്പൂതിരി, കോഓഡിനേറ്റര്‍ ഡോ. ലിജി അഗസ്റ്റിന്‍, പി.ടി.എ സെക്രട്ടറി ഡോ. ആര്‍. ജയരാജ്, കോളജ് യൂനിയന്‍ ചെയര്‍പേഴ്സൻ എസ്. ഷമീറ, അസി. പ്രഫ. ആതിര ഷാജി എന്നിവര്‍ പങ്കെടുത്തു. കരാര്‍ നിയമനം: അപേക്ഷിക്കാം ആലപ്പുഴ: മോണിറ്ററിങ്​ അന്‍ഡ് ഇവാല്യുവേഷന്‍ കം അക്കൗണ്ട്സ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴ എയ്ഡ്സ് നിയന്ത്രണ ഓഫിസ് മുഖേന നടത്തുന്ന സുരക്ഷ ഐ.ഡി.യു (ഇന്‍ജക്ടബില്‍ ഡ്രഗ് യൂസേഴ്സ്) പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.എസ്.ഡബ്ലു/ എം. കോം/എം.ബി.എ അല്ലെങ്കില്‍ ബി.കോം ബിരുദവും ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ ജോലി പരിജ്ഞാനവും. അപേക്ഷകള്‍ ഇ-മെയില്‍ ചെയ്യേണ്ട വിലാസം: alappuzhaidu@gmail.com. അവസാന തീയതി: ആഗസ്റ്റ് 17. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം ആലപ്പുഴ: സ്‌കൂളില്‍ പോകുന്ന ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന അര്‍ബന്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന് പരിധിയിലുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി 2022-23 പ്രകാരം അപേക്ഷ ക്ഷണിച്ചു. നഗരസഭ പരിധിയിലെ അംഗൻവാടികളില്‍നിന്ന് പ്രവൃത്തിദിവസങ്ങളില്‍ അപേക്ഷാ ഫോറം ലഭിക്കും. ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0477 2251728.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.