പുത്തൂർ എ.ടി.എം കവർച്ച ശ്രമം; പ്രതി പിടിയിൽ

(ചിത്രം) കൊട്ടാരക്കര: പുത്തൂർ ബഥനി ജങ്ഷന്​ സമീപമുള്ള സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്തു. മാവടി പൂവറ്റൂർ പടിഞ്ഞാറ് പാത്തല ലക്ഷംവീട് കോളനി മനു ഭവനിൽ മനോജ് (25) ആണ് അറസ്​റ്റിലായത്. ഓഗസ്​റ്റ്​ ഒന്നിന് രാത്രി 12നായിരുന്നു കവർച്ച ശ്രമം നടത്തിയത്. ജില്ല പൊലീസ് മേധാവി ഹരിശങ്കറിൻെറ നിർദേശാനുസരണം പ്രത്യേക ടീമിനെ രൂപവത്​കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഏനാത്ത് അടക്കമുള്ള സ്ഥലങ്ങളിൽ എ.ടി.എമ്മുകളിൽ ഇയാൾ കവർച്ച ശ്രമം നടത്തിയിട്ടുണ്ട്. അനുമോദിച്ചു കൊട്ടാരക്കര: പുലമൺ പൗരാവലിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉയർന്നവിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. പി. ജോൺസൺ അധ്യക്ഷത വഹിച്ചു. ഐസക് പി. കുര്യൻ, പി. ജോൺ, ഡി. കുഞ്ഞുമോൻ, കൊച്ചു ചെറുക്കൻ, ആർ. ബാലൻ, വൈ.അലക്സ്, തമ്പി മാത്യു എന്നിവർ പങ്കെടുത്തു. റബർ തൈ വിതരണത്തിന് കൊട്ടാരക്കര: റബർ ബോർഡിൻെറ കടിയ്ക്കാമൺ നഴ്സറിയിൽ ആർ.ആർ.ഐ.ഐ 105, ആർ.ആർ.ഐ.ഐ 430 ഇനത്തിൽപെട്ട കപ്പു തൈകൾ വിതരണത്തിനെത്തി. കർഷകർ കൊട്ടാരക്കര റീജനൽ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0474 2452763.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.