ഫാമിങ് കോർപറേഷൻ തോട്ടങ്ങളിൽ കാപ്പി കൃഷി

പത്തനാപുരം: സ്​റ്റേറ്റ് ഫാമിങ് കോര്‍പറേഷൻ തോട്ടങ്ങളില്‍ ഇനി കാപ്പി മണക്കും. റബറിന് വിലത്തകർച്ച നേരിട്ടതോടെ ഒരു ഹെക്ടറില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഇടവിളയായി കാപ്പിത്തൈകള്‍ നടുകയാണ് ഫാം. വയനാട്ടിൽ സമ്മിശ്ര കൃഷിരീതിയിലൂടെ കാപ്പി കൃഷി ലാഭകരമാണെന്ന് മനസ്സിലാക്കിയതിനാലാണിത്. പിറവന്തൂർ ചെരിപ്പിട്ടകാവ് എസ്​റ്റേറ്റില്‍ നടന്ന കാപ്പി കൃഷിയുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ നിർവഹിച്ചു. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ചെയർമാൻ, മാനേജിങ്​ ഡയറക്ടർ എസ്.കെ. സുരേഷ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.എസ്. വേണുഗോപാൽ, കോർപറേഷൻ ജനറൽ മാനേജർ രഞ്​ജിത്ത് രാജ തുടങ്ങിയവർ സംസാരിച്ചു. സൗജന്യ അരി വിതരണം (ചിത്രം) അഞ്ചൽ: സ്വാതന്ത്ര്യദിനാചരണത്തി​ൻെറ ഭാഗമായി റേഷൻ വ്യാപാരികൾ അരി വാങ്ങിനൽകി മാതൃകയായി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിക്കാട് എ.ആർ.ഡി- 66, 69 നമ്പർ റേഷൻ കടകളുടെ ലൈസൻസികളായ എ. സുബൈർ, എൻ. ഷാഹിന എന്നിവരാണ് റേഷൻ കാർഡുടമകളായ 351 പേർക്ക് പത്ത് കിലോ വീതമുള്ള പായ്ക്കറ്റ് അരി വാങ്ങി വിതരണം നടത്തിയത്. പുനലൂർ താലൂക്ക് സപ്ലൈ ഓഫിസർ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ഷൗക്കത്ത്, കെ.സി ജോസ്, റേഷനിങ്​ ഇൻസ്പെക്ടർ റജീനാകുമാരി, നെട്ടയം രാമചന്ദ്രൻ, മുരളിപിള്ള, അഡ്വ. കെട്ടിടത്തിൽ സുലൈലമാൻ, എൻ. അനിരുദ്ധൻ, പി. രാജീവ്, എം.എ. റഹീം, സുധീർ, ഷെമീർ, ശിവപ്രസാദ്, ഖാലിദ്, എ. സുബൈർ മുതലായവർ സംബന്ധിച്ചു. ഓടനാവട്ടം ജങ്ഷനിൽ റോഡ് കുത്തിപ്പൊളിച്ചു (ചിത്രം) ഓയൂർ: ഓടനാവട്ടം ജങ്ഷനിൽ റോഡ് കുത്തിപ്പൊളിച്ചത് അപകടത്തിനിടയാക്കുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് റോഡ് കുത്തിപ്പൊളിച്ചത്. നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയാറാവുന്നില്ല. കഴിഞ്ഞമാസം ജങ്ഷനിൽ പൈപ്പ്പൊട്ടിയിരുന്നു. അടുത്തദിവസം തന്നെ പൈപ്പ് മാറ്റിയിടാൻ റോഡ് പൊളിച്ചു. തുടർന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. അമ്പലത്തുംകാലയിൽ നിന്നും ഓടനാവട്ടം ജങ്ഷനിലേക്ക് കയറുന്ന ഭാഗത്തായി റോഡ് കുഴിച്ച നിലയിലാണ്. വാഹനങ്ങൾ കുഴികളിൽ വീണും മറ്റും അപകടത്തിൽപെടുന്നത് പതിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.