കൊല്ലം: കൊല്ലം ബൈപാസിൽ സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമിച്ച വഴിവിളക്കുകൾ ബുധനാഴ്ച വൈകീട്ട് ആറിന് മന്ത്രി ജി. സുധാകരൻ സ്വിച്ച് ഒാൺ ചെയ്യും. സംസ്ഥാന-കേന്ദ്ര സർക്കാറുകൾ 50:50 സാമ്പത്തിക പങ്കാളിത്തത്തിൽ നിർമിച്ച ബൈപാസ് 2019 ജനുവരിയിൽ ഉദ്ഘാടനം ചെയ്തെങ്കിലും റോഡിനിരുവശങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അന്നത്തെ കരാർ അനുസരിച്ച്, പാലങ്ങളിൽ മാത്രം 70 സോഡിയം വേപ്പർ വിളക്കുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ മന്ത്രി ജി. സുധാകരൻ നടത്തിയ യോഗത്തിൽ മുഴുവൻ റീച്ചിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ ആവശ്യപ്പെടുകയും കലക്ടർ ചെയർമാനായി ഒരു കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. അധികമായി 415 ലൈറ്റുകൾ സ്ഥാപിക്കാൻ 4.699 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അനുമതി നൽകുകയായിരുന്നു. ഇതിനാവശ്യമായി വരുന്ന ചെലവിൻെറ പകുതിയും കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം വഹിക്കേണ്ടതാണ്. ഇതുവരെ അവർ അനുമതി നൽകാത്തതിനാൽ സംസ്ഥാന ഫണ്ടിൽനിന്ന് മുഴുവൻ തുകയും നൽകിയാണ് ലൈറ്റുകൾ സ്ഥാപിച്ചതെന്ന് മന്ത്രി അറിയിച്ചു. ആദിവാസി ഊരില്‍ ആദ്യ കോവിഡ് പത്തനാപുരം: കിഴക്കന്‍ മേഖലയിലെ ആദിവാസി ഊരില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചു. ആവണിപ്പാറ ആദിവാസി കോളനിയിലെ 14 വയസ്സുകാരിക്കാണ് രോഗം. ഊരില്‍ അടിയന്തര ആൻറിജന്‍ പരിശോധന നടന്നു. മൂന്നുദിവസം മുമ്പ് പനി ബാധിച്ച കുട്ടിയെ കോന്നിയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. കുട്ടിയെ പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി. രോഗത്തിൻെറ ഉറവിടവും വ്യക്തമല്ല. ഊരിലുള്ള എല്ലാ ആളുകളെയും പരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.