Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകൊല്ലം ബൈപാസിലെ...

കൊല്ലം ബൈപാസിലെ വഴിവിളക്കുകൾ ഉദ്ഘാടനം

text_fields
bookmark_border
കൊല്ലം: കൊല്ലം ബൈപാസിൽ സംസ്​ഥാന ഫണ്ട് ഉപയോഗിച്ച് നിർമിച്ച വഴിവിളക്കുകൾ ബുധനാഴ്​ച വൈകീട്ട്​ ആറിന്​ മന്ത്രി ജി. സുധാകരൻ സ്വിച്ച്​ ഒാൺ ചെയ്യും. സംസ്​ഥാന-കേന്ദ്ര സർക്കാറുകൾ 50:50 സാമ്പത്തിക പങ്കാളിത്തത്തിൽ നിർമിച്ച ബൈപാസ്​ 2019 ജനുവരിയിൽ ഉദ്ഘാടനം ചെയ്​തെങ്കിലും റോഡിനിരുവശങ്ങളിലും ലൈറ്റുകൾ സ്​ഥാപിക്കുന്നത്​ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അന്നത്തെ കരാർ അനുസരിച്ച്​, പാലങ്ങളിൽ മാത്രം 70 സോഡിയം വേപ്പർ വിളക്കുകൾ സ്​ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ മന്ത്രി ജി. സുധാകരൻ നടത്തിയ യോഗത്തിൽ മുഴുവൻ റീച്ചിലും എൽ.ഇ.ഡി ലൈറ്റുകൾ സ്​ഥാപിക്കാൻ ആവശ്യപ്പെടുകയും കലക്ടർ ചെയർമാനായി ഒരു കമ്മിറ്റി രൂപവത്​കരിക്കുകയും ചെയ്തു. അധികമായി 415 ലൈറ്റുകൾ സ്​ഥാപിക്കാൻ 4.699 കോടി രൂപയുടെ എസ്​റ്റിമേറ്റ് തയാറാക്കി അനുമതി നൽകുകയായിരുന്നു. ഇതിനാവശ്യമായി വരുന്ന ചെലവിൻെറ പകുതിയും കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം വഹിക്കേണ്ടതാണ്. ഇതുവരെ അവർ അനുമതി നൽകാത്തതിനാൽ സംസ്​ഥാന ഫണ്ടിൽനിന്ന്​ മുഴുവൻ തുകയും നൽകിയാണ് ലൈറ്റുകൾ സ്​ഥാപിച്ചതെന്ന്​ മന്ത്രി അറിയിച്ചു. ആദിവാസി ഊരില്‍ ആദ്യ കോവിഡ് പത്തനാപുരം: കിഴക്കന്‍ മേഖലയിലെ ആദിവാസി ഊരില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചു. ആവണിപ്പാറ ആദിവാസി കോളനിയിലെ 14 വയസ്സുകാരിക്കാണ് രോഗം. ഊരില്‍ അടിയന്തര ആൻറിജന്‍ പരിശോധന നടന്നു. മൂന്നുദിവസം മുമ്പ്​ പനി ബാധിച്ച കുട്ടിയെ കോന്നിയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. കുട്ടിയെ പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി. രോഗത്തി​ൻെറ ഉറവിടവും വ്യക്തമല്ല. ഊരിലുള്ള എല്ലാ ആളുകളെയും പരിശോധനക്ക്​ വിധേയമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story