സമൂഹ മാധ്യമങ്ങളിലൂടെ സ്‌കൂള്‍ പാര്‍ലമെൻറുകള്‍ സംഘടിപ്പിക്കും

സമൂഹ മാധ്യമങ്ങളിലൂടെ സ്‌കൂള്‍ പാര്‍ലമൻെറുകള്‍ സംഘടിപ്പിക്കും കൊല്ലം: 'നശാമുക്ത് ഭാരത്' കാമ്പയി​ൻെറ ഭാഗമായി സമൂഹ മാധ്യമങ്ങള്‍ വഴി സ്‌കൂള്‍ പാര്‍ലമൻെറുകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്ന് കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍. വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലുമുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജംപകരുന്ന കാമ്പയി​ൻെറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചാലുടൻ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സംസ്ഥാന കോഒാഡിനേറ്റര്‍ സ്‌നേഹ മറിയം തോമസ് പറഞ്ഞു. ജില്ല സാമൂഹികനീതി ഓഫിസര്‍ സിജു ബെന്‍, വനിത ശിശുവികസന ഓഫിസര്‍ ഗീത, ലീഗല്‍ സർവിസ് അതോറിറ്റി സെക്രട്ടറി സുബിത ചിറക്കൽ തുടങ്ങിയവർ പങ്കെടുത്തു. രാമച്ചതൈലം മുതല്‍ ആറന്മുള കണ്ണാടിവരെ ഒരുക്കി കൈരളി കൊല്ലം: ആറന്മുള കണ്ണാടി, ഈട്ടിത്തടി ക്ലോക്കുകള്‍, ചന്ദനത്തടി, ചന്ദനമാല, രക്തചന്ദനമാല, രുദ്രാക്ഷ മാല, ചന്ദനതൈലം, രാമച്ചതൈലം കരകൗശല ഗൃഹാലങ്കര വസ്തുക്കള്‍ എന്നിവ ഒരുക്കി കൈരളി ഓണ കച്ചവടത്തിന് തയാറായി. കേരള കരകൗശല വികസന കോര്‍പറേഷ​ൻെറ ചിന്നക്കട റസിഡന്‍സി റോഡിലാണ് കൈരളി. ഓണം പ്രത്യേക വിപണി സെപ്റ്റംബര്‍ 15ന് സമാപിക്കും. 10 ശതമാനം ഡിസ്​കൗണ്ടും അനുവദിച്ചിട്ടുണ്ടെന്ന് മാനേജര്‍ ടോമി സെബാസ്​റ്റ്യന്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവ മത്സരങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ജില്ല പഞ്ചായത്തിലെ യുവജനക്ഷേമ ബോര്‍ഡി​ൻെറ ഓഫിസില്‍ ലഭിക്കും. ആഗസ്​റ്റ്​ 27നകം ഇവ കൈപ്പറ്റണമെന്ന് ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0474-2798440.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.