തെന്മല സ്​റ്റേഷനിലെ മൂന്ന്​ പൊലീസുകാർക്ക് കോവിഡ്

പുനലൂർ: തെന്മല പൊലീസ് സ്​റ്റേഷനിലെ ഒരു എ.എസ്.ഐ ഉൾപ്പെടെ മൂന്ന്​ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്​റ്റേഷൻ ഓഫിസർ, എസ്.ഐ അടക്കം മറ്റുള്ളവർ നിരീക്ഷണത്തിലായി. സ്​റ്റേഷൻ പ്രവർത്തനം കടയ്ക്കൽ സി.ഐയുടെ ചുമതലയിലുള്ള സംഘത്തിന് കൈമാറി. സ്​റ്റേഷനും വാഹനങ്ങളും ചുറ്റുവട്ടവും ഞായറാഴ്ച അണുമുക്തമാക്കി. രോഗബാധിതരുമായുള്ള വിശദമായ സമ്പർക്കപട്ടിക ആരോഗ്യവകുപ്പ് തയാറാക്കിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.