അനധികൃത ചില്ലുവാതിലുകൾ: ഫയർഫോഴ്സ് പരിശോധന നടത്തി

(ചിത്രം) കൊല്ലം: നഗരത്തിലെ ബാങ്കുകളിലും എ.ടി.എം കൗണ്ടറുകളിലും മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച ചില്ലുവാതിലുകൾ അഗ്​നിശമന സേന പരിശോധിച്ചു. പരിശോധിച്ച 26ൽ 16 എ.ടി.എമ്മുകളിലും ടെമ്പേർഡ് ഗ്ലാസുകൾക്കു പകരം അപകടം വിതയ്ക്കുന്ന ഗ്ലാസുകളാണെന്ന് കണ്ടെത്തി. ഫ്രയിമിനുള്ളിൽ സ്ഥാപിച്ച ഇത്തരം ഗ്ലാസുകൾ ചെറിയ മുട്ടലിൽ പോലും പൊട്ടിച്ചിതറി മൂർച്ചയുള്ള കഷണങ്ങളാകും. ഇത് വൻ അപകട സാധ്യതയാണ്. കഴിഞ്ഞയാഴ്ച രണ്ടാം കുറ്റിയിലെ എ.ടി.എം കൗണ്ടറിൽ തലകറങ്ങി വീണയാൾക്ക് ഗ്ലാസ്​ പൊട്ടി അപകടം സംഭവിച്ചിരുന്നു. ആരും രക്ഷിക്കാൻ തുനിയാതെ അവിടെ കിടന്നയാളെ കടപ്പാക്കട ഫയർഫോഴ്സാണ് ആശുപത്രിയിൽ എത്തിച്ചത്. ഇത്തരം അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് ജില്ല ഫയർ ഓഫിസർ ഹരികുമാർ ജില്ലയിലെ മുഴുവൻ അഗ്​നിശമനനിലയ തലവന്മാരോടും പരിശോധനക്ക് നിർദേശം നൽകിയത്. കടപ്പാക്കട അഗ്​നിശമന നിലയ മേധാവി ബൈജുവിൻെറ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. നിബന്ധനകൾ പാലിക്കാത്ത ബാങ്കുകൾക്ക് നോട്ടീസ് നൽകി. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് കൊല്ലം അഗ്​നിശമന സേന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.