വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികളെ തിരിച്ചെത്തിച്ചു

പത്തനാപുരം: അച്ചൻകോവിൽ ഉൾവനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി കുടുംബങ്ങളെ വനപാലകർ തിരികെ എത്തിച്ചു. മഴ ശക്തമാകുമെന്ന അറിയിപ്പിൻെറ അടിസ്ഥാനത്തിലാണ് നടപടി. ആദിവാസി വനസംരക്ഷണ സമിതിയിലെ അംഗങ്ങളായ 20 പേരാണ് ഉൾവനത്തില്‍ വിഭവങ്ങൾ ശേഖരിക്കാൻ പോയത്. വനംവകുപ്പി​ൻെറ അനുമതിയോടെ രണ്ടാഴ്ച മുമ്പാണ് ഇവർ കാടുകയറിയത്. വിഭവങ്ങള്‍ ശേഖരിക്കാന്‍ ആദിവാസികള്‍ കുടുംബത്തോടെയാണ് കാട്ടിലേക്ക് പോവുക. മിക്കപ്പോഴും രണ്ടാഴ്ചയിലധികം കഴിഞ്ഞാണ് മടങ്ങുന്നത്. മഴയിൽ കാട്ടിലെ പാറക്കെട്ടുകളിലെ ഗുഹകളിൽ കഴിയുന്ന ആദിവാസികൾക്ക് അപകടങ്ങളുണ്ടായാൽ പുറംലോകം അറിയില്ല. ഇത് കണക്കിലെടുത്താണ്​ കാട്ടിൽനിന്ന്​ തിരികെ ഊരുകളിൽ എത്തിച്ചതെന്ന് അച്ചൻകോവിൽ ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസർ സുരേഷ് ബാബു പറഞ്ഞു. അതേസമയം കോവിഡ് കാലമായതിനാല്‍ തന്നെ വനവിഭവങ്ങള്‍ക്ക് ആവശ്യക്കാർ കുറവാണ്. പുനലൂര്‍, ആര്യങ്കാവ്, പത്തനാപുരം തുടങ്ങിയ വിപണികള്‍ കണ്ടെയ്​ൻമൻെറ്​ സോണ്‍ ആയതിനാല്‍ വിഭവങ്ങള്‍ മൊത്തവ്യാപാരികളും എടുക്കുന്നില്ല. മെ​െല്ലപ്പോക്ക്: പുനലൂരിലെ പട്ടയപ്രശ്നത്തിന്​ പരിഹാരമാകുന്നില്ല പുനലൂർ: റവന്യൂവകുപ്പ് അധികൃതരുടെ മെ​െല്ലപ്പോക്ക് മൂലം പുനലൂരിൽ പേപ്പർ മിൽ മേഖലയിൽ കൈവശഭൂമിക്ക് പട്ടയം നൽകുന്ന നടപടി നീളുന്നു. പുനലൂർ, പത്തനാപുരം താലൂക്കുകളിലെ മൂന്നു വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുമൂലം വലയുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പേപ്പർ മിൽ മേഖലയിലെ കൈവശക്കാർക്ക് പട്ടയം നൽകാനുള്ള നടപടി ആറുമാസം മുമ്പാണ്​ തുടങ്ങിയത്​. എന്നാൽ, മനഃപൂർവം അധികൃതർ കാലവിളംബം വരുത്തുന്നതായാണ് ആക്ഷേപം. പട്ടയം നൽകുന്നതിന് മുന്നോടിയായി കൈവശഭൂമിയും പേപ്പർമിൽ മിച്ചഭൂമിയും അളന്ന് തിട്ടപ്പെടുത്താനും അതിന്​ സർവേ സംഘത്തെ നിയമിക്കാനും അധികൃതർ മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരുന്നു. ദിവസവും രണ്ട് ഹെക്ടർ കണക്കിൽ 53 ദിവസംകൊണ്ട് സർവേ നടത്താനായിരുന്നു തീരുമാനം. ഇതിന് 2,72,840 രൂപ ചെലവ് കണക്കാക്കി. ഇിതിനായി സർവേ സൂപ്രണ്ട് ഒരു മാസംമുമ്പ് കത്ത് നൽകിയെങ്കിലും ഫണ്ട് അനുവദിച്ചില്ല. തുക അനുവദിച്ചാ​േല സർവേയർമാരെ നിയമിച്ച് നടപടി തുടങ്ങാനാകൂ. പുനലൂർ വില്ലേജിൽ മാത്രം നാൽപത് ഹെക്ടറോളം മിച്ചഭൂമിയുണ്ടന്നാണ് റവന്യൂ കണക്ക്. പത്തനാപുരം താലൂക്കിലെ തലവൂർ, വിളക്കുടി വില്ലേജുകളുടെ പരിധിയിലും മിച്ചഭൂമിയുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ മന്ത്രി തോമസ് ഐസക്​ ഇവിടെത്തി കൈവശഭൂമിക്ക് പട്ടയം നൽകുമെന്ന് ഉറപ്പുനൽകിയതാണ്. നടപടി ഇല്ലാത്തതായപ്പോൾ കഴിഞ്ഞ ഡിസംബറിൽ പുനലൂർ ആർ.ഡി ഓഫിസ് പടിക്കൽ എൽ.ഡി.എഫ് നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. തുടർന്ന്, മിച്ചഭൂമി അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുത്ത് കൈവശക്കാർക്ക് പട്ടയം നൽകാനുള്ള ശിപാർശ പുനലൂർ ഡിവിഷൻ ലാൻഡ് ബോർഡ് നൽകിയത്. സർവേ മൂന്നുമാസത്തിനകം പൂർത്തിയാക്കാനും നിർദേശിച്ചിരുന്നു. സർവേക്ക് ആവശ്യമായ പണം അനുവദിക്കാത്തതിനാൽ പട്ടയപ്രശ്നം ഇനിയും വൈകാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.