നെടുമ്പനയില്‍ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം ആരംഭിച്ചു

കൊല്ലം: നെടുമ്പന ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച കേന്ദ്രം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. 22 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കേന്ദ്രത്തില്‍ 100 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്​. തണല്‍വീഥി പദ്ധതി: ആദ്യഘട്ട ഉദ്ഘാടനം ഇന്ന് കൊല്ലം: മലയോര ഹൈവേയുടെ ഇരുവശങ്ങളിലും മരങ്ങള്‍ നട്ടുവളര്‍ത്തുന്ന 'തണല്‍വീഥി' പദ്ധതി അഞ്ചല്‍-കുളത്തൂപ്പുഴ ഭാഗത്ത്​ നടപ്പാക്കുന്നു. അഞ്ചല്‍ ആലഞ്ചേരി ജങ്​ഷനില്‍ വെള്ളിയാഴ്​ച രാവിലെ 10ന് മന്ത്രി കെ. രാജു ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.