മഴയില്‍ വീടുതകര്‍ന്നു; വയോധികയായ മാതാവും കുടുംബവും പ്രതിസന്ധിയില്‍

(ചിത്രം) കുളത്തൂപ്പുഴ: പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളത്തില്‍ ഭിത്തി തകര്‍ന്നതോടെ വയോധികയായ മാതാവും കുടുംബവും പ്രതിസന്ധിയില്‍. ചോഴിയക്കോ​െട്ട പത്തേക്കര്‍ ചരുവിള പുത്തന്‍വീട്ടില്‍ എഴുപത്തഞ്ചുകാരി നബീസത്ത് ബീവിയുടെ വീടിൻെറ മുന്‍വശത്തെ ഭിത്തിയാണ് തകന്നത്. നാലര പതിറ്റാണ്ട് പഴക്കമുള്ള വീടിൻെറ ആസ്ബസ്​റ്റോസ് ഷീറ്റു പാകിയ മേല്‍ക്കൂര സമീപത്തെ മരങ്ങളില്‍ നിന്ന് കമ്പുകള്‍ അടര്‍ന്നുവീണും കുരങ്ങുകള്‍ ചാടിമറിഞ്ഞും പൊട്ടിത്തകര്‍ന്ന നിലയിലായിരുന്നു. മുകളിലൂടെ പ്ലാസ്​റ്റിക് ഷീറ്റ്​ വലിച്ചുകെട്ടിയാണ് മഴവെള്ളത്തില്‍ നിന്നും സംരക്ഷണമൊരുക്കിയിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴക്കൊപ്പമെത്തിയ ശക്തമായി കാറ്റില്‍ പ്ലാസ്​റ്റിക് ഷീറ്റ് പറന്നുമാറി മഴവെള്ളം മുഴുവനും ഭിത്തിയിലുടെ ഒലിച്ചിറങ്ങി. കുതിര്‍ന്ന ഭിത്തിയാണ് ജനലടക്കം കഴിഞ്ഞദിവസം നിലംപതിച്ചത്. മാനസികവൈകല്യമുള്ള ഇളയ മകനും ഭാര്യക്കും ചെറുമകള്‍ക്കുമൊപ്പമാണ് നബീസത്ത് ബീവി ഇവിടെ കഴിയുന്നത്. തകര്‍ന്ന ഷീറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുപോലും സാമ്പത്തികശേഷിയില്ലാത്ത കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ് പച്ചക്കട്ട കെട്ടി നിർമിച്ച വീട് മാറ്റി പുതിയതു നിര്‍മിക്കുന്നതിനായി ത്രിതല പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയിരു​െന്നങ്കിലും പരിഗണന ലഭിച്ചിരുന്നില്ല. ഭിത്തി വീണ്​ വീടി‍ൻെറ മുന്‍ഭാഗം നശിച്ചതോടെ കെട്ടുറപ്പില്ലാതായ വീട്ടിനുള്ളില്‍ തുടര്‍ന്നു കഴിയുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ സമീപത്തെ ബന്ധുവീട്ടിലേക്ക് താമസം മാറി. ഷോപ്കോസ് ഹെൽപ് ഡെസ്ക് കൊട്ടാരക്കര: വ്യാപാര-വാണിജ്യമേഖലയിലെ തൊഴിലാളികളുടെ വെൽഫെയർ സംഘമായ ഷോപ്കോസി​ൻെറ ഹെൽപ് ഡെസ്ക് കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങി. തൊഴിലാളികൾക്ക് കേരള ഷോപ്സ് ആൻഡ്​​ കമേഴ്സ്യൽ എസ്​റ്റാബ്ലിഷ്മൻെറ്​ ക്ഷേമനിധിയിൽ നിന്നുമുള്ള കോവിഡ് ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനും ക്ഷേമനിധിയിൽ രജിസ്​റ്റർ ചെയ്യുന്നതിനുമാണ് ഹെൽപ് ഡെസ്ക്. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ ഉദ്ഘാടനം ചെയ്​തു. അഡ്വ.ഡി.എസ്.സുനിൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി. മുകേഷ് ആദ്യ അപേക്ഷ സ്വീകരിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ: 8289971235,9447312223. വൻ കൃഷിനാശം ഓയൂർ: ഈ മാസം ആറുമുതൽ 10 വരെ മഴയിലും കാറ്റിലും ഏറ്റവും കൂടുതൽ നാശനഷ്​ടം എഴുകോൺ, വെളിയം, പട്ടാഴി, കരീപ്ര, പവിത്രേശ്വരം പഞ്ചായത്തുകളിൽ. വെളിയം, കരീപ്ര, എഴുകോൺ, പട്ടാഴി എന്നിവിടങ്ങളിലാണ് വാഴകൃഷി ഏറ്റവും കൂടുതൽ നശിച്ചത്. പല കർഷകരും കൃഷിയിടങ്ങൾ ഇൻഷുറൻസ് ചെയ്യാത്തതിനാൽ സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ വഴിയില്ലാതായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.