ഓടനാവട്ടം സ്വദേശിനിയുമായി സമ്പര്‍ക്കം വന്നവര്‍ക്ക് സ്രവപരിശോധന

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടത്തിയ കോവിഡ് സ്രവപരിശോധനയില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച വെളിയം ഓടനാവട്ടം സ്വദേശിനിയുമായി സമ്പര്‍ക്കമുള്ളവര്‍ വ്യാഴാഴ്ച രാവിലെ 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സ്രവശേഖരണത്തിന് എത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത അറിയിച്ചു. ആഗസ്​റ്റ്​ നാലിന് രാവിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രി കാഷ്വൽറ്റി, ഇ.സി.ജി മുറി, ലാബ് എന്നിവിടങ്ങളില്‍ ഉണ്ടായിരുന്നവര്‍, 12.30 ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍, എട്ടിന് വൈകീട്ട് 5.30 വരെ ഇവരെ ചികിത്സിച്ച വാര്‍ഡില്‍ ഉണ്ടായിരുന്നവര്‍, തുടര്‍ന്ന് അഡ്മിറ്റായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ എം.എം വാര്‍ഡില്‍ എട്ടിന് വൈകുന്നേരം മുതല്‍ 11 വരെ ഉണ്ടായിരുന്നവര്‍, ഈ ദിവസങ്ങളില്‍ ലാബിൻെറ പരിസരത്തും കാഷ് കൗണ്ടറിലും ഉണ്ടായിരുന്നവര്‍, 10ന് രാവിലെ 12ാം നമ്പര്‍ ഒ.പി കൗണ്ടര്‍ സമീപം ഉണ്ടായിരുന്നവര്‍ എന്നിവരാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്നവര്‍. 10 ന് കൊട്ടാരക്കര പയ്യന്‍സ് ടെക്​സ്​റ്റൈല്‍സിന് എതിര്‍വശത്തുള്ള പ്ലാസ്​റ്റിക്​ ഉൽപന്നങ്ങള്‍ വില്‍ക്കുന്ന കടയില്‍ രാവിലെ 11 വരെ ഉണ്ടായിരുന്നവരും 11ന് നെല്ലിക്കുന്നം അക്ഷയകേന്ദ്രത്തിലേക്ക് രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറും സഹയാത്രികയും ആ സമയത്ത് അക്ഷയകേന്ദ്രത്തിലും പരിസരത്തും ഉണ്ടായിരുന്നവരും തിരികെ 5.30ന് കൊട്ടാരക്കരയിലേക്ക് യാത്ര ചെയ്ത കെ.എസ്.ആര്‍.ടി.സി ബസിലെ സഹയാത്രികരും കണ്ടക്ടറും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.