പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം, രണ്ടു വീടുകളും വാഹനങ്ങളും അടിച്ചുതകർത്തു

മംഗലപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം. രണ്ടു വീടുകൾ അടിച്ചുതകർത്തു. പള്ളിപ്പുറം കുഴിയാലയ്ക്കൽ റഹ്​മത്തി​ൻെറയും സഹോദരൻ മസൂദി​ൻെറയും വീട്ടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ അക്രമം നടന്നത്. പ്രദേശവാസികൾ ഉൾപ്പെടുന്ന പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകി. രണ്ടു ദിവസം മുമ്പ്​ മസൂദി​ൻെറ വീട്ടി​ൻെറ നിർമാണാവശ്യത്തിനുള്ള ഇഷ്​ടിക എത്തിയപ്പോൾ അയൽവാസികളായ നൗഫൽ, ഷാൻ എന്നിവർ 2000 രൂപ പിരിവ് ചോദിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഉടൻ വീട്ടുകാർ മംഗലപുരം പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് ലോഡ് ഇറക്കിയത്. ഇതി​ൻെറ വൈരാഗ്യത്തിൽ ശനിയാഴ്ച ഉച്ചക്ക് ഇതേ സംഘം മസൂദി​ൻെറ വീട്ടിൽ അക്രമം നടത്തിയിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. അക്രമികളെ പേടിച്ച് മസൂദും കുടുംബവും തൊട്ടടുത്തുള്ള സഹോദരി റഹ്​മത്തി​ൻെറ വീട്ടിലാണ് രാത്രി താമസിച്ചത്. രാത്രി ഒന്നോടു കൂടി മുഖം മൂടി ധരിച്ച് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ആദ്യം മസൂദി​ൻെറ വീട്ടിലെ ജനൽചില്ല് തകർത്തതിനു ശേഷം സഹോദരി റഹ്​മത്തി​ൻെറ പുതിയ വീടി​ൻെറ മുഴുവൻ ജനൽചില്ലുകളും അടിച്ചുതകർത്ത് മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചു. വീടി​ൻെറ മുന്നിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറും രണ്ട് ബൈക്കുകളും അക്രമിസംഘം അടിച്ചുതകർത്തു. ശബ്​ദം കേട്ട് സ്ഥല​െത്തത്തിയ നാട്ടുകാരെ അക്രമിസംഘം മാരകായുധങ്ങൾ കാട്ടി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെട്ടു. ഞായറാഴ്​ച ഉച്ചക്ക്​ സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ അർധരാത്രിയിലെ അക്രമം ഒഴിവാകുമായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്​റ്റഡിയിൽ എടുത്തു. ക്യാപ്ഷൻ: 20200705_115855 20200705_115827 20200705_115800 20200705_115714 വീടി​നു മുന്നിൽ പാർക്ക് ചെയ്ത കാർ, ജനാല തുടങ്ങിയവ അക്രമികൾ അടിച്ചുതകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.