എന്താണ് ട്രിപ്ൾ ലോക്​ഡൗൺ

തിരുവനന്തപുരം: രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്ള്‍ ലോക്​ഡൗണ്‍ നടപ്പാക്കുക. പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ പരിശോധനയുണ്ടാകും. റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം പച്ചക്കറി, ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കാം. എങ്കിലും ഇതി​ൻെറ ഹോം ഡെലിവറി ജില്ല അധികാരികൾ പ്രോത്സാഹിപ്പിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസ്സപ്പെടില്ല. പെട്രോൾ പമ്പുകളും പാചകവാതക വിതരണ ശാലകളും പ്രവർത്തിക്കും. അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന വ്യവസായശാലകൾക്ക് തുറക്കാം. വ്യോമ, റെയിൽ, റോഡ് ഗതാഗതം ഉണ്ടാകില്ല. അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് തടസ്സമുണ്ടാകില്ല. വിഭ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരവും കേസെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.