എൻജിനീയറിങ്​ എന്‍ട്രന്‍സിന് സൗജന്യ പരിശീലനം

കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ്​ സംഘടിപ്പിക്കുന്ന സൗജന്യ എന്‍ട്രന്‍സ് പരിശീലനം ഞായറാഴ്​ച രാവിലെ 10ന്​ ആരംഭിക്കും. സംസ്ഥാന എൻജിനീയറിങ്​ എന്‍ട്രന്‍സ് പരീക്ഷക്ക്​ (KEAM 2020) തയാറെടുക്കുന്നവർക്ക്​ രണ്ടാഴ്ചത്തെ തീവ്ര പരിശീലനമാണ്​ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037119776, 9846332974, 9447125125 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്​ കോളജ് പ്രിന്‍സിപ്പൽ ഡോ.എ. ബിഷാറത്തുബീവി അറിയിച്ചു. വെബ്‌സൈറ്റ്: www.ucek.in പരീക്ഷ ഫലം കേരള സര്‍വകലാശാല എം.എസ്​സി ബയോകെമിസ്ട്രി 2017-2019 ബാച്ച് (സി.എസ്.എസ്) പുതുക്കിയ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസം (എസ്.ഡി.ഇ) ബി.കോം മൂന്നാം സെമസ്​റ്റര്‍ (2017 അഡ്മിഷന്‍) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി ജൂലൈ 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.