സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സ്രവം ശേഖരണത്തിന് സംവിധാനം

കൊല്ലം: കോവിഡ് 19 സ്രവ പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നത് ജില്ലയിലെ 16 ബ്ലോക് സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സംവിധാനം ഒരുക്കും. ബ്ലോക്കുതലത്തില്‍ മെഡിക്കല്‍ ഒാഫിസറുടെ നേതൃത്വത്തിലുള്ള ടീമിന് ഇതിനായി പരിശീലനം നല്‍കി. ഇൗമാസം ആറുമുതല്‍ (തിങ്കള്‍, ചൊവ്വ, വെള്ളി, ശനി) സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങും. പരിശോധനഫലം അതത് ബ്ലോക്ക് സി.എച്ച്.സി, പി.എച്ച്.സികളില്‍ ലഭ്യമാക്കും. പ്രവാസികള്‍, അന്തര്‍ സംസ്ഥാന യാത്രക്കാര്‍, ഗുരുതരമായ ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവര്‍, രോഗലക്ഷണമുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, ശ്വാസകോശരോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍, ഗര്‍ഭിണികള്‍, പ്രമേഹം ഉ​ൾപ്പെടെയുള്ള മറ്റ് രോഗങ്ങള്‍ക്ക് ചികിത്സതേടുന്നവര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ശസ്ത്രക്രിയക്ക് വിധേയരാകേണ്ടവര്‍, രോഗബാധ സംശയിക്കുന്ന പ്രവാസികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രക്തസമ്മർദം കൂടുതലുള്ളവർ‍, കാവസാക്കി രോഗലക്ഷണമുള്ളവര്‍, കോവിഡ് മരണം സംശയിക്കുന്നവരുമായി സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍, അതിഥി തൊഴിലാളികള്‍, രോഗം സുഖപ്പെട്ടവരുടെ തുടര്‍പരിശോധന സാമ്പിള്‍ ശേഖരണം തുടങ്ങിയവരുടെ സ്രവപരിശോധനക്കാണ് മുന്‍ഗണനയെന്ന് ജില്ലാ മെഡിക്കല്‍ ഒാഫിസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ക​െണ്ടയ്​ന്‍മൻെറ്​ സോണ്‍ കൊല്ലം: നെടുമ്പന പഞ്ചായത്തിലെ 12ാം വാര്‍ഡ് (പള്ളിമണ്‍) കോവിഡ് 19 ക​െണ്ടയ്​ന്‍മൻെറ്​ സോണായി നിശ്ചയിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവായി. ജില്ലയിലെ ക​െണ്ടയ്​ന്‍മൻെറ്​ സോണുകളായ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ ആറ്, ഏഴ്, ഒമ്പത് വാര്‍ഡുകളിലും ഇട്ടിവ പഞ്ചായത്തിലെ 17ാം വാര്‍ഡിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കല്ലാര്‍, ചെമ്മന്തൂര്‍, മുസാവരി, നെടുംകയം, ചാലക്കോട്, ടൗണ്‍ വാര്‍ഡുകളിലും മയ്യനാട് പഞ്ചായത്തിലെ 15, 16, 19 വാര്‍ഡുകളിലും തേവലക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലും തെന്മല പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും ഏര്‍പ്പെടുത്തിയിരുന്ന ക​െണ്ടയ്​ന്‍മൻെറ്​ സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.