Posted On
date_range Updated On
date_range എൽഎൽ.ബി പരീക്ഷ കോപ്പിയടി: സി.ഐക്കെതിരെ നടപടിക്ക് ശിപാർശ
തിരുവനന്തപുരം: എൽഎൽ.ബി പരീക്ഷയിൽ കോപ്പിയടിച്ചതിന് സർവകലാശാല സ്ക്വാഡ് പിടികൂടിയ സി.ഐക്കെതിരെ നടപടിക്ക് ശിപാർശ. പൊലീസ് ട്രെയിനിങ് കോളജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആദർശിനെതിരെയാണ് കോളജ് പ്രിൻസിപ്പൽ നടപടിക്ക് ശിപാർശ ചെയ്തത്.
ആദർശിെൻറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും കോപ്പിയടിച്ചെന്നും സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡി.ജി.പി അനിൽകാന്തിന് സമർപ്പിച്ചു. സേനാംഗത്തിന് ചേരാത്ത പ്രവൃത്തി ആദർശിെൻറ ഭാഗത്തുനിന്നുണ്ടായതായാണ് റിപ്പോർട്ടിലെ പരാമർശം. ഇതിന്‍റ അടിസ്ഥാനത്തിൽ ആദർശിനെതിരെ ശനിയാഴ്ച നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ആദർശ് അവധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.