Posted On
date_range Updated On
date_range മാലിന്യം തള്ളൽ: കൊച്ചിയിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വ്യാഴാഴ്ച രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ ചേരാനല്ലൂർ, എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇടപ്പള്ളി നോർത്ത് കുന്നുപുറം തട്ടാംപടി റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് എളമക്കര കൗസല്യനഗർ 71/561 വീട്ടിൽ ഷെയ്ഖ് അബ്ദുൽ ലത്തീഫി (66)നെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൊച്ചുകടവന്ത്ര കസ്തൂർബാ നഗറിൽ സബ്സ്റ്റേഷൻ റോഡിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ഏളംകുളം ഗിരിനഗർ 69 നമ്പർ വീട്ടിൽ ഗൗരി ഭൂപതി(37)യെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.