ബെവ്​ ക്യൂ വഴി മദ്യവിൽപന: അഴിമതിക്ക്​ കളമൊരുങ്ങുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബെവ്​ ക്യൂ വഴിയുള്ള മദ്യ വിൽപനയിലൂടെ കോവിഡി​​​െൻറ മറവിൽ അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഓരോ ടോക്കണിനും 50 പൈസ വരെ സോഫ്​റ്റ്​വെയർ കമ്പനിക്ക്​ ലഭിക്കും. യാതൊരു ചെലവുമില്ലാതെ കമ്പനിക്ക്​ പ്രതിമാസം മൂന്ന്​ കോടി വരെ കിട്ടുന്നതിനാണ്​ അവസരമൊരുങ്ങുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു ടോക്കണിന്​ 50 പൈസ ഈ കമ്പനിക്ക്​ പോകുന്നത്​ എന്തി​​​െൻറ അടിസ്ഥാനത്തിലാണെന്നും എന്ത്​ കാരണമാണിതിന്​ സർക്കാറിന്​ ചൂണ്ടിക്കാണിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബീവറേജ്​ കോർപറേഷ​​​െൻറ ഔട്ട്​ലറ്റുകളുടെ ക്രമീകരണത്തിന്​ വേണ്ടി സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട എന്ത്​ ആവശ്യമാണുള്ളത്​. സർക്കാർ സംവിധാനങ്ങളെ മറികടന്നുകൊണ്ട്​ ഗുരുതരമായ അഴിമതിയും ക്രമ​ക്കേട​ും നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത്​ പ്രതിഷേധാർഹമാണ്​. ഇത്​ സർക്കാർ ഗൗരവപൂർണമായി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച്​ താൻ മന്ത്രി ടി.പി. രാമകൃഷ്​ണന്​ കത്ത്​ നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഒട്ടും മുൻകാല പരിചയമില്ലാത്ത, സി.പി.എം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്പനിക്കാണ്​ ബെവ്​ ക്യുവി​​​െൻറ ചുമതല നൽകിയതെന്നും ഇത്​ കോവിഡി​​​െൻറ മറവിൽ നടക്കുന്ന അഴിമതിയാണെന്നും​ അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ കമ്പനിക്ക്​ നൽകിയ ഉത്തരവ്​ റദ്ദാക്കി, ബെവ്​ ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ കൈവശമുള്ള വിവരങ്ങൾ സർക്കാർ നിർദേശപ്രകാരം നശിപ്പിച്ചുവെന്ന സ്​പ്രിൻക്ലറി​​​െൻറ വാദം വിശ്വസനീയമല്ലെന്ന്​ ചെന്നിത്തല പറഞ്ഞു. വിവരങ്ങൾ കൈയിൽ കിട്ടിയാൽ തങ്ങളുടെ ആവശ്യത്തിന്​ ഫലപ്രദമായി അത്​ ഉപയോഗിക്കാനുള്ള കഴിവും ശാസ്​ത്രീയ പരിജ്ഞാനവും​ സ്​പ്രിൻക്ലറിനുണ്ട്​. മറ്റ്​ ആവശ്യങ്ങൾക്ക്​ വേണ്ടി ഈ വിവരങ്ങൾ ഉപയോഗിക്കില്ലെന്നതിന്​ എന്താണ്​ തെളിവുള്ളത്​.? എങ്ങനെ ഈ  കമ്പനിയെ വിശ്വസിക്കാൻ കഴിയും.? അമേരിക്കൻ കമ്പനിയും സർക്കാറും തമ്മിലുള്ള ഒത്തുകളിയാണ​ിതെന്നും അദ്ദേഹം ആരോപിച്ചു.

സ്​പ്രിൻക്ലർ ഒരു പി.ആർ കമ്പനിയാണ്​. അതിനാൽതന്നെ വിവരങ്ങൾ മറ്റ്​ ആവശ്യങ്ങൾക്ക്​ വേണ്ടി അവർ ഉപയോഗിക്കില്ലെന്ന്​ പറയാൻ കഴിയില്ല. ആരോഗ്യ വിവരങ്ങൾ വളരെ സുപ്രധാനമായതുകൊണ്ട്​ അത്​ വാണിജ്യ ആവശ്യങ്ങൾക്ക്​ വേണ്ടി ഉപയോഗിക്കാനും എളുപ്പമാണ്​. സമ​ഗ്രമായ ഓഡിറ്റാണ്​ ഇക്കാര്യത്തിൽ​ വേണ്ടത്. അതിന്​ കേന്ദ്ര സഹായം ആവശ്യമാണെങ്കിൽ അത്​ നേടിയെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും അ​ദ്ദേഹം പറഞ്ഞു. 

Tags:    
News Summary - liquor sale through bev q; chance to scam chennithala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.