Posted On
date_range Updated On
date_range ഒാൺലൈനിൽ മദ്യം ലഭ്യമാക്കണം; ഹരജിക്കാരന് 50,000 രൂപ പിഴ ചുമത്തി ഹൈകോടതി
കൊച്ചി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മദ്യം ഒാൺലൈൻ വഴി വീട്ടിൽ ലഭ്യമാക്കാനുള്ള നടപടി ആവശ ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈേകാടതി തളളി. കോടതി ഹരജിക്കാരന് വൻതുക പിഴ ചുമത്തുകയും ചെയ്തു.
ആലുവ സ്വദേശി ജി.ജ്യോതിഷാണ് മദ്യം ഒാൺലൈനിൽ ലഭ്യമാക്കണമെന്ന ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. മദ്യം അവശ്യ വസ്തുവല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജോതിഷിന് 50,000 രൂപ പിഴ ചുമത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.