Posted On
date_range Updated On
date_range ലോ അക്കാദമി സമരം: വിദ്യാഭ്യാസ മന്ത്രി വീണ്ടും ചർച്ച നടത്തും
തിരുവനന്തപുരം: ലോ അക്കാദമി സമരം പരിഹരിക്കാൻ സംസ്ഥാന സർക്കാർ വീണ്ടും ചർച്ച നടത്തും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലാണ് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുക. ഉച്ചക്ക് 11.30ന് മന്ത്രിയുടെ ചേംബറിലായിരിക്കും ചർച്ചയെന്നാണ് റിപ്പോർട്ട്.
വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായി മന്ത്രി വി.എസ് സുനിൽകുമാറുമായി വിദ്യാർഥി സംഘടനാ പ്രതിനിധികൾ ചർച്ച നടത്തും. സി.പി.ഐ സംസ്ഥാന കമ്മിറ്റി ഒാഫീസായ എം.എൻ സ്മാരകത്തിലാണ് കൂടിക്കാഴ്ച നടത്തുക.
മന്ത്രിയുമായി നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സമരം ചെയ്യുന്ന വിദ്യാർഥികൾ അറിയിച്ചു. അതേസമയം, വിദ്യാർഥി സംയുക്ത സമിതിയുടെ േനതൃത്വത്തിലുള്ള സമരം 29ാം ദിവസത്തിക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.