Posted On
date_range Updated On
date_range കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൻ.സി.പിയിൽ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് വിട്ട മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേർന്നു. സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് ലതിക വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എൻ.സി.പിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കും. കോൺഗ്രസിലായിരുന്നപ്പോൾ ഏൽപിച്ച ചുമതലകളെല്ലാം മികച്ച നിലയിൽ നിർവഹിച്ചിരുന്നു. ഗ്രൂപ് രാഷ്ട്രീയത്തിെൻറ അതിപ്രസരത്തിനിടയിലും മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. കോൺഗ്രസിൽ വനിത പ്രാതിനിധ്യത്തിനുവേണ്ടി വാദിക്കാൻ ഈ പദവികൊണ്ട് കഴിഞ്ഞു. എന്നാൽ, അതിെൻറ പേരിൽ നേതാക്കളുടെ കണ്ണിലെ കരടായി. കോൺഗ്രസിൽനിന്ന് കൂടുതൽ പേർ എൻ.സി.പിയിലേക്ക് വരുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.