പിടിക്കപ്പെടുമെന്നായപ്പോൾ കളഞ്ഞുകിട്ടിയ ലാപ്ടോപ് വി​ദ്യാ​ർ​ഥി​ക​ൾ തിരികെ നൽകി

മു​ട്ടം: സ്വ​കാ​ര്യ ഓ​ൺ​ലൈ​ൻ ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ര​ണ്ട് ദി​വ​സം മു​മ്പ്​ റോ​ഡി​ൽ ന​ഷ്​​ട​പ്പെ​ട്ട ലാ​പ്ടോ​പ് തി​രി​കെ ല​ഭി​ച്ചു. ഒ​രു ല​ക്ഷ​ത്തി​ന് മേ​ൽ വി​ല​യു​ള്ള ലാ​പ്ടോ​പ് ഉ​പ​ഭോ​ക്​​താ​വി​ന്​ ന​ൽ​കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ ബൈ​ക്കി​ൽ തൊ​ടു​പു​ഴ - മു​ട്ടം റൂ​ട്ടി​ൽ സ​ഞ്ച​രി​ച്ച​പ്പോ​ൾ മ്രാ​ല ഭാ​ഗ​ത്ത് റോ​ഡി​ൽ ലാ​പ്ടോ​പ് ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ ഉ​ണ്ട​പ്ലാ​വ്​ മു​ള​ക്ക​പ്പ​റ​മ്പി​ൽ മ​നാ​ഫ് നൗ​ഷാ​ദ് മു​ട്ടം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ൽ വീ​ണ് കി​ട​ന്ന ലാ​പ് ടോ​പ് എ​ടു​ത്ത് കൊ​ണ്ട് പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി.

ഇ​ക്കാ​ര്യം കോ​ള​ജ്​ അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചു. ലാ​പ് ടോ​പ് തി​രി​കെ ഏ​ൽ​പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പൊ​ലീ​സ്​ പി​ടി​കൂ​ടു​മെ​ന്ന കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ക​ർ​ശ​ന നി​ല​പാ​ടി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ലാ​പ് ടോ​പ് മു​ട്ടം സ്​​റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - laptop missing, students returned when police started enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT