കൊച്ചി: സ്കൂട്ടർ തട്ടിപ്പുകേസിൽ പങ്കില്ലെന്ന് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്. കേസിൽ പ്രതിചേർക്കപ്പെട്ടതിനോട് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു അവർ. അനന്തുകൃഷ്ണനെ നാളുകളായി അറിയാം. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ടാണ് പരിചയം. അനന്തുവും കൂട്ടാളി ആനന്ദകുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.
മിസ് മാനേജ്മെന്റ് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് പൊലീസാണ്. അനന്തുവിന്റെ സൊസൈറ്റിയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്. പ്രധാനമന്ത്രിയെപ്പോലും കാണാൻ അനന്തുവിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമുണ്ടോയെന്നറിയില്ല. വനിത കമീഷൻ അംഗമായിരുന്ന പ്രമീള ദേവിയുടെ സ്റ്റാഫായിരുന്നുവെന്നാണ് തന്നോട് പറഞ്ഞത്. പിന്നീട് പ്രമീള ദേവി ബി.ജെ.പിയിലേക്ക് പോയെന്നാണ് അറിഞ്ഞത്.
കഴിഞ്ഞ മൂന്നുവർഷമായി പല ബിസിനസുകളുടെയും കരാറുകൾ ചെയ്തുകൊടുക്കാൻ പറഞ്ഞിരുന്നു. മോട്ടോർ ബൈക്ക് കമ്പനികൾ, ഫോൺ, ലാപ്ടോപ് കമ്പനികൾ അടക്കമുള്ളവയുമായും കരാറുകളുണ്ടാക്കി. കൂടാതെ, 75ലധികം എൻ.ജി.ഒകളുമായുള്ള കരാറുമുണ്ട്. പഠിച്ച് കഴിഞ്ഞാലേ കൂടുതൽ പ്രതികരിക്കാൻ കഴിയൂവെന്നും ലാലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.