?????? ??????????? ????????? ????????????????? ???

ലൈലയെ എന്തിന്​ തെരുവിൽ നിർത്തണം?

കൽപറ്റ: ചിത്തഭ്രമത്തി​​െൻറ ലോകത്ത്​  കൽപറ്റ എടഗുനി സ്വദേശിനി ലൈല അലയുകയാണ്. കിടപ്പാടം ഇല്ല. രണ്ടാൺ മക്കൾ ഉണ്ടെങ്കിലും നോക്കാൻ ആരുമില്ല. 
മാസങ്ങളായി കൽപറ്റ നഗരത്തിലെ ചെമ്മണ്ണൂർ ജങ്​​ഷനിലും മറ്റുമായി ലൈലയെ കാണാം​. കോവിഡും ലോക്​ഡൗണും ഒന്നും അറിയുന്നില്ല.


ഭക്ഷണമോ പണമോ നൽകിയാൽ വേണ്ട... വെള്ളം പോലും നൽകിയാൽ വേ​ണ്ടെന്ന്​ പറയും -വനിത മെസ്​ നടത്തുന്ന കുഞ്ഞുമോൾ പറഞ്ഞു. എപ്പോഴും പരിഭവങ്ങളുടെ കെട്ടഴിക്കുകയും മുറുക്കുകയുമാണ്​ അവൾ.

ലോക്​ഡൗൺ തുടങ്ങിയതു മുതൽ നഗരം വേഗം വിജനമാകും. പിന്നെ ​െതരുവുനായ്​ക്കളുടെ കൂട്ടങ്ങ​ളെത്തും. അവരുടെ അകമ്പടിയിൽ ലൈല നടക്കും. 
പലപ്പോഴും ഇൗ നഗരത്തിൽ ലൈലയുടെ ചിലമ്പിച്ച ഒച്ച മാത്രമേ ഉണ്ടാകൂ. കാറ്റും മഴയും വരു​േമ്പാൾ ഒരു വിറയലാവും ആ ശബ്​ദം. പീടികത്തിണ്ണയിൽ, തെരുവു വിളക്കിനു ചുവട്ടിൽ ശോഷിച്ച ശരീരം ഒറ്റയിരുപ്പാണ്​. കൈയിലെ പ്ലാസ്​റ്റിക്​ കവറിൽ എന്തൊക്കെയോ സൂക്ഷിക്കുന്നുണ്ട്​. അതും എടുത്താണ്​ നടപ്പ്​.

നല്ലനിലയിൽ ജീവിതം കഴിച്ചിരുന്ന ഇവരെ ഉപേക്ഷിച്ച്​ ഭർത്താവ്​ പോയി. ഇതോടെ തുടങ്ങിയ പരിഭവങ്ങൾ പി​െന്ന മനസ്സി​​െൻറ നിലതെറ്റിച്ചു. കൂലിപ്പണിക്കും വയ്യാതായി. എടഗുനിയിലെ താമസസ്​ഥലമായ ഷെഡ്​ അന്യാധീന​െപ്പട്ടു. രണ്ടു മക്കൾ കൂലിപ്പണിക്കാരാണ്​.

രണ്ടുതവണ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിക്കാൻ കോടതിയുടെ അനുമതിയോടെ സാമൂഹിക പ്രവർത്തകർ എത്തിച്ചിരുന്നു. മൂന്നുമാസത്തെ ചികിത്സയിൽ നല്ല സുഖമായി വന്നതാണ്​. എന്നാൽ, തുടർന്ന്​ മരുന്ന്​ കഴിപ്പിക്കാൻ ആരുമില്ല. അതോടെ പഴയനിലയിലായി.

അരീക്കോടാണ്​ ലൈലയുടെ വീ​െടന്നും ബന്ധുക്കളുണ്ടെന്നും ഇവരെ അറിയുന്ന ചിലർ പറഞ്ഞു. ചികിത്സയും ഭക്ഷണവും നൽകിയാൽ ജീവിതത്തിലേക്ക്​ തിരിച്ചുവരും. ​
സർക്കാർ സഹായത്തോടെ ഇവരെ ആശുപത്രിയിലേക്ക്​ മാറ്റികൂടേ എന്നു ചോദിക്കുന്നവരുമുണ്ട്​. എന്നാൽ, മഴയിലും വെയിലത്തും ലൈല ഇപ്പോഴും സമൂഹത്തിനു മുന്നിൽ തെരുവിൽ നിൽക്കുകയാണ്​. 

Tags:    
News Summary - laila wayand-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.