Posted On
date_range Updated On
date_range കുന്ദമംഗലത്ത് വർക്ക്ഷോപ്പിന് തീപിടിച്ചു; 12 ആഡംബര കാറുകൾ കത്തി നശിച്ചു VIDEO
കോഴിക്കോട്: കുന്ദമംഗലത്തിനടുത്ത് മുറിയനാലില്‍ ബെൻസ് വർക്ക്ഷോപ്പിൽ വന്‍തീപ്പിടിത്തം. എട്ട് ബെൻസ് കാറുകൾ പൂർണമായും നാല് കാറുകൾ ഭാഗികമായും കത്തി നശിച്ചു. ഷോപ്പിനകത്തെ യന്ത്രങ്ങളും മറ്റു സാധന സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശി ജോബി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന ഷോപ്പിനാണ് ശനിയാഴ്ച പുലര്‍ച്ചെ 5.45ഓടെ തീപിടിച്ചത്. തീ നാട്ടുകാർ കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാടുകുന്ന്, നരിക്കുനി, മുക്കം, ബീച്ച് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.