Posted On
date_range Updated On
date_range നോട്ട് ക്ഷാമമുണ്ടെങ്കിൽ ഫുട്ബോൾ മത്സരത്തിന് തിരക്കുണ്ടായതെങ്ങനെ? കുമ്മനം
തിരുവനന്തപുരം: നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെങ്കിൽ ഐ.എസ്.എൽ ഫൈനൽ കാണാൻ ഇത്രയധികം തിരക്ക് കൊച്ചിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം നോട്ടു ക്ഷാമമാണോയെന്ന് സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ആരംഭം കുറിച്ചു നടത്തിയ സമ്മേളനത്തിൽ വെച്ചാണ് കുമ്മനത്തിന്‍റെ അഭിപ്രായപ്രകടനം.
മുടങ്ങിയ റേഷൻ പുനഃസ്ഥാപിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എം.എം.മണിയുടെ രാജി തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കുമ്മനത്തിന്‍റെ ഉപവാസം. ഒ. രാജഗോപാൽ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസ സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.