തനിക്കെതിരായ വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്​​ കെ.ടി ജലീൽ

മലപ്പുറം: വ്യാജവാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബി.ജെ.പിയും മുസ്ലിംലീഗുമെന്ന്​ മന്ത്രി കെ.ടി ജലീൽ. സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോൾ കേൾവിക്കാരിൽ പത്ത് ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാൽ ബി.ജെ.പിക്ക് ലാഭമാണെന്നാണ് മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത്. മതം തലക്ക്പിടിച്ച അനുയായികളുള്ള പാർട്ടികളാണ് ഗീബൽസിയൻ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുന്നതെന്നും ജലീൽ പറഞ്ഞു.

യാതൊരു തത്വദീക്ഷയുമില്ലാതെ പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുന്നതിൽ ഇരുപാർട്ടികൾക്കുമുള്ള മിടുക്ക് ആരെയും അതിശയിപ്പിക്കും. ലീഗ് നേതൃത്വം പക്വമാർന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ്. എന്നാൽ അനുയായികൾ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കൾ ഫലപ്രദമായി തടയാൻ ശ്രമിക്കാറില്ലെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു.  

പത്ത് മാസം മുമ്പാണ് എന്നെ ബന്ധിപ്പിച്ച്  ഒരശ്ലീല ഫോട്ടോ ഒരു യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി. ഗൾഫിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ചെയ്ത തെറ്റിൽ  പശ്ചാത്തപിച്ച് കലങ്ങിയ കണ്ണുകളുമായി വന്ന അയാളോട്​ പരാതിയില്ലെന്ന് എഴുതിക്കൊടുത്തെന്നും അയാൾ കുറ്റവിമുക്തനായെന്നും ജലീൽ ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു. 

ലീഗി​​​​െൻറ സൈബർ പോരാളികളെന്ന്  ചമയുന്നവർ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ്  പെരുമാറാറുള്ളത്. കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചക​​​​െൻറ അനുയായികളെന്ന് "അഭിമാനം" കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ച് തന്നെ അവമതിപ്പുണ്ടാക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു. 

Full View
Tags:    
News Summary - KT Jaleel - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.