2026ലെ സൂര്യൻ ചുവക്കും; എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തും -കെ.ടി ജലീൽ

മലപ്പുറം: 2026ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് തവനൂർ എം.എൽ.എ കെ.ടി ജലീൽ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. ഇടതുപക്ഷ പ്രവർത്തകർ സധൈര്യം മുന്നോട്ട് പോവുക. 2026 നമ്മുടേതാണ്. ചുവപ്പിന്റെ മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവർത്തിക്കുകയെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2026-ലെ സൂര്യൻ ചുവക്കും!

തദ്ദേശ തെരഞ്ഞെടുപ്പിൽ LDF-ന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും UDF-നും BJP-ക്കും ഒരു പരിധി വരെ സാധിച്ചു. എല്ലാ മത-ജാതി-സമുദായ വിഭാഗങ്ങളിലെ ഇടതുപക്ഷ മനസ്സുള്ളവരും LDF ൻ്റെ കൂടെ ഉറച്ചു നിന്നു.

ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ൽ വി.എസ് സർക്കാരിൻ്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയത്. തൊട്ടടുത്ത വർഷം 2011-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ നാലയലത്ത് പോലും എത്താൻ UDF-ന് കഴിഞ്ഞില്ല. കേവലം രണ്ടു സീറ്റുകളുടെ വ്യത്യാസമേ LDF-ഉം UDF-ഉം തമ്മിൽ ഉണ്ടായിരുന്നുള്ളൂ.

2026-ലെ നിയമസഭാ തെരഞ്ഞെടുചിൽ കേരളം വീണ്ടും ചുവക്കും. ഇടതുപക്ഷ പ്രവർത്തകർ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. ചുവപ്പിൻ്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവർത്തിക്കുക.

ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടർമാർക്കും അഭിനന്ദനങ്ങൾ. (2010-ലെയും 2025-ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമാണ് ഇമേജിലെ ടേബിളിൽ കൊടുത്തിരിക്കുന്നത്)


Full View

Tags:    
News Summary - KT Jaleel Facebook post on kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.