'കടൽക്കിഴവന്മാർ പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്താൻ തുടങ്ങും' -ഗ്രൂപ്പ് യോഗം ചേർന്നതിനെതിരെ കെ.എസ്​.യു നേതാവ്​

കോൺഗ്രസി​െൻറ ഗ്രൂപ്പ്​ യോഗത്തിനെതിരേ രൂക്ഷ വിമർശനവുമായി കെ.എസ്​.യു സംസ്​ഥാന ജനറൽ സെക്രട്ടറി പി.റംഷാദ്​. കടൽക്കിഴവന്മാർ പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്താൻ തുടങ്ങുമെന്ന്​ അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. തെരഞ്ഞെടുപ്പ്​ പരാജത്തിനുപിന്നാലെ കോൺഗ്രസ്​ ​സംസ്​ഥാന നേതൃത്വത്തിലുള്ളവർ ഗ്രൂപ്പ്​യോഗം ചേർന്നെന്ന്​ വാർത്ത പുറത്തുവന്നിരുന്നു.


വെൻറിലേറ്ററിൽ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്​സിജൻ നൽകുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടൽ കിഴവന്മാർ. ഗ്രൂപ്പ് യോഗം ചേർന്നത് പാർട്ടിക്ക് ശക്തി പകരുവാനാണോ എന്നും റംഷാദ്​ ചോദിക്കുന്നു. 'പാർട്ടിയുടെ ബാറ്റൺ കാഴ്​ച്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവർക്ക് നൽകി നിങ്ങൾ വിശ്രമിക്കുക. അതിനുള്ള വിധിയാണ് മേയ്​ രണ്ടിന് വന്നത്. നിങ്ങളിനിയും പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്തുവാൻ തുടങ്ങും. അപ്പോൾ നിങ്ങൾ നാണം കെട്ടിറങ്ങേണ്ടി വരും'-അദ്ദേഹം കുറിച്ചു. ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം ചുവടെ


വെൻറിലേറ്ററിൽ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജൻ നൽകുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടൽ കിഴവന്മാർ.ഗ്രൂപ്പ് യോഗം ചേർന്നത് പാർട്ടിക്ക് ശക്തി പകരുവാനാണോ? പാർട്ടിയുടെ ബാറ്റൺ കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവർക്ക് നൽകി നിങ്ങൾ വിശ്രമിക്കുക, അതിനുള്ള വിധിയാണ് may 2 ന് വന്നത്. നിങ്ങളിനിയും പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്തുവാൻ തുടങ്ങും, അപ്പോൾ നിങ്ങൾ നാണം കെട്ടിറങ്ങേണ്ടി വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.