ഭാ​ര​ത്​ സ്​​റ്റേ​ജ്​-​മൂ​ന്ന്​ ര​ജി​സ്​​​ട്രേ​ഷ​ന്​ അ​നു​മ​തി; കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ആ​ശ്വാ​സം; 205 സ​ർ​വി​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും 

കോട്ടയം: സാേങ്കതിക പ്രശ്നങ്ങളുടെ പേരിൽ മുടങ്ങിയ രജിസ്ട്രേഷൻ നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ പുതിയ 205 സർവിസുകൾ ഉടൻ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി നടപടി ആരംഭിച്ചു. സൂപ്പർ ഡീലക്സ്^മിന്നൽ, എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ പോയൻറ് ടു പോയൻറ് സർവിസുകളാവും പുതിയ ബസുകൾ ഉപയോഗിച്ച് അടുത്തമാസം ആദ്യവാരത്തോടെ ആരംഭിക്കുക. പുതിയ സർവിസുകൾക്കുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്ന് കെ.എസ്.ആർ.ടി.സി വക്താവ് അറിയിച്ചു.

പുതിയ സർവിസിൽ മലബാർ മേഖലക്ക് മുന്തിയ പരിഗണനയാവും നൽകുക. 30 മിന്നൽ സൂപ്പർ എക്സ്പ്രസുകളും തുടങ്ങും. നിർത്തലാക്കിയതടക്കം എല്ലാ എക്സ്പ്രസ് സർവിസുകളും പുനരാരംഭിക്കും. സൂപ്പർ ഫാസ്റ്റാക്കിയ എക്സ്പ്രസ് സർവിസുകൾ വീണ്ടും എക്സ്പ്രസിലേക്ക് മാറ്റും. കോയമ്പത്തൂർ^കണ്ണൂർ^മധുര^പഴനിയടക്കമുള്ള എക്സ്പ്രസ് സർവിസുകൾ ഉടൻ പുതിയ ബസുകൾ ഉപയോഗിച്ച് സർവിസ് തുടങ്ങും. ഒപ്പം പഴയ ഫാസ്റ്റ് പാസഞ്ചർ ബസുകൾ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റോഡ് ട്രാൻസ്പോേട്ടഷൻ പുതിയ ബസ് ബോഡി കോഡ് പുറത്തിറക്കിയതിനാലാണ് കെ.എസ്.ആർ.ടി.സിയുടെ 220 ബസുകൾക്ക് രജിസ്ട്രേഷൻ നടത്താനാവാതെ പോയത്. ഭാരത് സ്റ്റേജ്^മൂന്ന് വിഭാഗത്തിൽപെട്ട ബസുകൾക്ക് ഒരുകാരണവശാലും രജിസ്ട്രേഷൻ അനുവദിക്കരുതെന്നായിരുന്നു പുതിയ വ്യവസ്ഥ. 

പഴയ ബസുകൾക്ക് രജിസ്ട്രേഷന് അനുമതി കിട്ടിയതോടെ കെ.എസ്.ആർ.ടി.സിക്ക് കോടികളാണ് ലാഭിക്കാനായത്. അല്ലെങ്കിൽ ഇൗ ബസുകൾ നിയമപ്രകാരം നിരത്തിലിറക്കാൻ കഴിയുമായിരുന്നില്ല. ഇതിനൊപ്പം വാങ്ങിയ ആയിരത്തിലധികം ബസുകൾക്ക് നേരത്തേ രജിസ്േട്രഷൻ കിട്ടിയിരുന്നു. ഒരുവർഷമായി വിവിധ വർക്ഷോപ്പുകളിലും ഡിപ്പോകളിലും ഒാട്ടമില്ലാതെ കിടക്കുകയായിരുന്നു ബസുകളെല്ലാം.

News Summary - ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.