കെ.എസ്.ആര്‍.ടി.സി ശമ്പളം അടുത്ത ആഴ്ചയോടെ –മന്ത്രി

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക പരിഷ്കരണം കെ.എസ്.ആര്‍.ടി.സിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ശമ്പളവും പെന്‍ഷനും അടുത്ത ആഴ്ചയോടെ വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സാമ്പത്തിക പരിഷ്കരണം തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സി പ്രതിദിന കലക്ഷനില്‍ ശരാശരി ഒരുകോടിയോളം രൂപയുടെ കുറവാണുള്ളത്. മിക്ക മാസങ്ങളിലും കടം വാങ്ങിയാണ് ശമ്പളവും പെന്‍ഷനും നല്‍കിവരുന്നത്. ഇത്തവണ അതുപോലും സാധിക്കാത്ത അവസ്ഥയാണ്. കെ.ടി.ഡി.എഫ്.സിയെ സഹായിക്കുന്ന സംസ്ഥാന, ജില്ല സഹകരണ ബാങ്കുകള്‍ വരെ പ്രതിസന്ധിയിലായതിനാല്‍ അവിടെനിന്ന് പണം കിട്ടുക പ്രയാസമാണ്.

മറ്റു ബാങ്കുകളെ സമീപിച്ചതില്‍ കനറാ ബാങ്കില്‍നിന്നാണ് അനുകൂല മറുപടി ലഭിച്ചത്. ഇവരോട് നൂറുകോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി തിരിച്ചറിഞ്ഞ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും അതിന് അവരെ നന്ദി അറിയിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - ksrtc salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.