Posted On
date_range Updated On
date_range പെൻഷൻ നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 73.73 കോടി രൂപകൂടി അനുവദിച്ചു; മറ്റു കാര്യങ്ങൾക്ക് 20 കോടിയും
തിരുവനന്തപുരം: ശമ്പള വിതരണത്തിനും പെൻഷൻ നൽകാനും കടുത്ത പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് സഹായമായി സർക്കാർ 93.73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
പെൻഷൻ വിതരണത്തിന് 73.73 കോടി രൂപയും മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സർക്കാരിന്റെ കാലത്ത് 6401 കോടിയോളം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി നൽകിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഈവർഷം ഇതിനകം 343 കോടി രൂപ സർക്കാർ സഹായമായി കെ.എസ്.ആർ.ടി.സി കോർപറേഷന് ലഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് ഇത് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.