കെ.എസ്.ആര്‍.ടി.സി സമരം ജനജീവിതത്തെ ബാധിച്ചു; സര്‍വിസ് നടത്തിയത് 2489 ബസുകള്‍ മാത്രം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളപ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ജീവനക്കാര്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. സമരം തെക്കന്‍ ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. സമരം മധ്യകേരളത്തെയും ബാധിച്ചു. തലസ്ഥാനത്ത് നിന്നുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പെടെയുള്ളവ പ്രതിഷേധക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷാവസ്ഥക്കിടയാക്കി. അതേസമയം, മറ്റു ജില്ലകളില്‍നിന്നത്തെിയ ബസുകളെ തടഞ്ഞില്ല. വയനാട് ജില്ലയെയും സമരം സാരമായി ബാധിച്ചു. ആര്യനാട്, നെടുമങ്ങാട്, കോട്ടയം, ഈരാറ്റുപേട്ട, വൈക്കം, പൊന്‍കുന്നം, മാനന്തവാടി, കുമിളി യൂനിറ്റുകളില്‍നിന്ന് ഒരു സര്‍വിസ് പോലും നടന്നിട്ടില്ളെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു. 

2489 ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. 5500 ഓളം ബസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. 
പലയിടങ്ങളിലും ഓര്‍ഡിനറി സര്‍വിസുകള്‍ റദ്ദാക്കി അവയിലെ ജീവനക്കാരെ ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി നിയോഗിച്ചു. വെള്ളിയാഴ്ച രാവിലെ 10 വരെ മിക്ക ഡിപ്പോകളില്‍നിന്നും സര്‍വിസ് ആരംഭിച്ചില്ല. 

എന്നാല്‍, ഉച്ചയോടെ സര്‍വിസുകള്‍ ഭാഗികമായി പുന$സ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന തെക്കന്‍മേഖലകളില്‍ ഹാജര്‍നില നന്നേ കുറവായിരുന്നു. അതേസമയം, ഒരു വിഭാഗം സംഘടിപ്പിച്ച സമരം അനാവശ്യമാണെന്നും ജനജീവിതം സുഗമമാക്കാന്‍ സര്‍വിസ് നടത്തിയെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടായി. ഇതിന്‍െറ ഭാഗമായി സര്‍വിസ് തടസ്സപ്പെടുത്തുകയും ബസുകള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്ത ജീവനക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളും. വിവിധ സ്ഥാപനങ്ങളില്‍നിന്ന് കടംവാങ്ങിയാണ് ശമ്പളം നല്‍കുന്നത്. 

ചൊവ്വാഴ്ചക്കുള്ളില്‍ ശമ്പള കുടിശ്ശിക നല്‍കാനാകും. ഡിസംബറിലെ പെന്‍ഷന്‍ കുടിശ്ശികയായ 27.5 കോടി രൂപ വ്യാഴാഴ്ച രാത്രിക്കുള്ളില്‍ നല്‍കും. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ വിഹിതത്തില്‍ 7.5 കോടി രൂപയുടെ കുറവുണ്ടായെന്നും ഇത് പരിശോധിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. 
എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍, കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്), ബി.എം.എസിന്‍െറ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് സംഘ് എന്നീ സംഘടനകളാണ് സമരത്തില്‍ പങ്കെടുത്തത്. അതേസമയം, സി.പി.എം പോഷകസംഘടനയായ സി.ഐ.ടി.യുവിന്‍െറ കെ.എസ്.ആര്‍.ടി.ഇ.എ സമരത്തില്‍നിന്ന് വിട്ടുനിന്നു.

ശമ്പളമില്ല; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു
സുല്‍ത്താന്‍ ബത്തേരി: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലവയല്‍ തോമാട്ടുചാല്‍ തണ്ടാശേരി സുനില്‍കുമാര്‍ (43) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച രാവിലെ ബത്തേരി ഡിപ്പോയിലത്തെി. പിന്നീട് വീട്ടിലേക്ക് മടങ്ങിയ സുനില്‍ പത്തുമണിയോടെ താളൂരില്‍ എത്തി വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ച വിവരം ഇയാള്‍തന്നെ  ഭാര്യയേയും ഡിപ്പോയിലെ സഹപ്രവര്‍ത്തകനേയും വിളിച്ചറിയിച്ചു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എത്തി ഇയാളെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി സാമ്പത്തിക പ്രതിസന്ധികാരണം സുനില്‍കുമാര്‍ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

സമരം നടത്തുന്നവര്‍ ആത്മപരിശോധന നടത്തണം –മന്ത്രി എ.കെ. ശശീന്ദ്രന്‍
കോഴിക്കോട്: സമരം നടത്തുന്ന  കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മപരിശോധന നടത്തണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നടത്തുന്നവരും അല്ലാത്തവരുമായ സംഘടനകളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ശമ്പളം, പെന്‍ഷന്‍, മാനേജ്മെന്‍റ് ജീവനക്കാരോട് നടത്തുന്ന ചൂഷണം അവസാനിപ്പിക്കുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സംഘടനകള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നത്. പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ശമ്പളം ഈ മാസം ഏഴിന് എത്തിത്തുടങ്ങുമെന്നും മാനേജ്മെന്‍റിന്‍െറ നിലപാട് പഠിച്ച്  പ്രശ്നത്തില്‍ ഇടപെടുമെന്നും സംഘടനകളെ അറിയിച്ചതാണ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഏഴിന് ശമ്പളം എത്തിയില്ളെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ അറിയിച്ചു. എന്നാല്‍, സമരം പ്രഖ്യാപിച്ച് കഴിഞ്ഞതുകൊണ്ട് പിന്മാറാന്‍ പറ്റില്ളെന്ന നിലപാടാണ് ഐ.എന്‍.ടി.യു.സി സ്വീകരിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ മാസങ്ങളോളം ശമ്പളം കിട്ടാതെ വന്നിട്ടുണ്ട്. രണ്ടുദിവസം ശമ്പളം മുടങ്ങുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയായ നിലപാടല്ല. കെ.എസ്.ആര്‍.ടി.സിയിലെ ഭൂരിപക്ഷ തൊഴിലാളികള്‍ക്കും ഇത് മനസ്സിലായിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കാത്തവരെ ആക്രമിക്കാന്‍ പോലും ചിലര്‍ തയാറാവുന്നു. ഇത്തരത്തില്‍ നടത്തുന്ന സമരങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനാണോ രക്ഷിക്കാനാണോ എന്ന് ഇവര്‍ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടി.സി: മുഖ്യമന്ത്രി ഇടപെടണമെന്ന് എ.ഐ.ടി.യു.സി
തൃശൂര്‍: കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയും കേരള ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍  പ്രസിഡന്‍റുമായ കെ.പി. രാജേന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഇടതുമുന്നണിയിലെ പ്രകടന പത്രികയിലെ വാഗ്ദാനം നിറവേറ്റണം. വിഷയം എല്‍.ഡി.എഫ് ഗൗരവത്തിലെടുത്ത് മുഖ്യമന്ത്രി  ഇടപെട്ട് തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണമെന്ന് രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹൈകോടതിയുടെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് 808 കോടി അടിയന്തരമായി നല്‍കേണമെന്നും  കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.
 

Tags:    
News Summary - KSRTC employeesto strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.