Posted On
date_range Updated On
date_range വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു; 50 പേർക്ക് പരിക്ക്
തിരുവനന്തപുരം: വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു. 50 ലേറെ പേർക്ക് പരിക്കേറ്റു. ഒ രു ഡ്രൈവർക്ക് നിസാര പരിക്കേറ്റു. രാവിലെ എം.സി റോഡിൽ വട്ടപ്പാറ മരുതൂറിലാണ് അപകടമുണ്ടായത്.
കൊട്ടാരക്കര-തിരുവനന്തപുരം, തിരുവനന്തപുരം-ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് ബസുകളാണ് മരുതൂറിലെ വളവിൽ വെച്ച് കൂട്ടിയിടിച്ചത്. ഗുരുവായൂർ ബസിൽ യാത്ര ചെയ്തവർക്കാണ് സാരമായി പരിക്കേറ്റത്.
അപകട സമയത്ത് എം.സി റോഡിലൂടെ വന്ന വാഹനങ്ങളിലും ആംബുലൻസിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. വട്ടപ്പാറ പൊലീസും അഗ്നിശമനസേനയും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ബസുകൾ സ്ഥലത്ത് നിന്ന് മാറ്റി എം.സി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.