കെ.ആർ. ഇന്ദിരക്കെതിരായ കേസിൽ പൊലീസ് ഒത്തുകളി അവസാനിപ്പിക്കണം -എസ്.ഐ.ഒ

കോഴിക്കോട്: ഫേസ്ബുക്കിലൂടെ മുസ്​ലിം വിരുദ്ധ വംശീയ പരാമർശം നടത്തിയ എഴുത്തുകാരിയും ആകാശവാണി ഉദ്യോഗസ്ഥയുമായ ക െ.ആർ. ഇന്ദിരക്കെതിരായ കേസിൽ കേരള പൊലീസ് അറസ്​റ്റ്​ വൈകിപ്പിച്ച് ഒത്തുകളിക്കുകയാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്ര​േ ട്ടറിയറ്റ്. വംശഹത്യക്ക് ആഹ്വാനം നൽകുന്ന തരത്തിലുള്ള പ്രസ്താവനക്കെതിരെ കൊടുങ്ങല്ലൂരിലെ മീഡിയ ഡയലോഗ് ഫോറം പ്രവർത്തകൻ വിപിൻ ദാസി​​െൻറ പരാതിയിൽ ഐ.പി.സി 153 പ്രകാരം കേസെടുത്തിട്ടും ചോദ്യം ചെയ്യലോ അറസ്​റ്റോ ഉണ്ടായിട്ടില്ല.

എസ്.ഐ.ഒ അടക്കമുള്ള സംഘടനകളും വിവിധ സാമൂഹിക പ്രവർത്തകരും നൽകിയ പരാതികളിലും നടപടികളുണ്ടായിട്ടില്ല. നിയമനടപടികളിൽ കാലതാമസം വരുത്തി പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കാൻ പൊലീസ് കൂട്ടുനിൽകുന്നതായി സംശയിക്കപ്പെടുന്നു. പരാതിക്കാരനായ വിപിൻദാസിനെ കുറിച്ച് അന്വേഷണം നടത്തി സമ്മർദത്തിലാക്കിയ പൊലീസ് നടപടി ഒത്തുകളി ബലപ്പെടുത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ബഹുജനങ്ങളെയും സാമൂഹികപ്രവർത്തകരെയും അണിനിരത്തി എസ്.ഐ.ഒ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന പ്രസിഡൻറ്​ സാലിഹ്‌ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എ. ബിനാസ്, സെക്രട്ടറിമാരായ ശിയാസ്‌ പെരുമാതുറ, ഇ.എം. അംജദലി, അഫീഫ്‌ ഹമീദ്, അൻവർ സലാഹുദ്ദീൻ, സി.എസ്. ശാഹിൻ, അസ്‌ലം അലി എന്നിവർ സംസാരിച്ചു.

Tags:    
News Summary - kr indira facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.