റാഗിങ് കേസിലെ പ്രതികൾ
കോട്ടയം: നഴ്സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളുടെ തുടർ പഠനം വിലക്കാൻ തീരുമാനം. നഴ്സിങ് കൗൺസിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കേസിലെ പ്രതികളായ സാമുവൽ ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കെതിരെയാണ് കേരള നഴ്സിങ് കൗൺസിൽ നടപടിയെടുത്തത്.
ഇതിന് പുറമേ ഇവരെ കോളജിൽ നിന്ന് ഡീബാർ ചെയ്യുകയും ചെയ്യും. കോളജിലെ ഒന്നാംവർഷ നഴ്സിങ് ക്ലാസിൽ ആറ് ആൺകുട്ടികളാണ് ഉള്ളത്. ഇവർ ആറ് പേരും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇരകളായ മറ്റ് വിദ്യാർഥികളെ സാക്ഷികളാക്കുകയും ചെയ്യും.
റാഗിങ്ങിന് ഇരയായ ഏലപ്പാറ സ്വദേശികളുടെ ദൃശ്യമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ വിദ്യാര്‍ഥികളുടെ പരാതിയില്‍ തന്നെയാണ് പൊലീസ് കേസെടുക്കുകയും ചെയ്ത്. റാഗിങ് നടക്കുന്ന സമയത്ത് മറ്റ് അഞ്ച് കുട്ടികളും മുറിയിലുണ്ടായിരുന്നു. ഈ അഞ്ച് കുട്ടികളെയുമാണ് കേസില്‍ സാക്ഷിയാക്കുക.
സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരേയും ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.ടി.സുലേഖ, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കോളജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കംചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.