Posted On
date_range Updated On
date_range േകാട്ടയത്തെ സ്ഥാനാർഥിത്വം; പുറത്ത് വരുന്ന വാർത്ത തെറ്റ് -ജോസ്.കെ.മാണി
കോട്ടയം: കോട്ടയം പാര്‍ലമെൻറ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര് ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണം കേരള കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ശോഭ കെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥി നിഷ.ജോസ് കെ.മാണി ആയിരിക്കില്ല. അനുയോജ്യനായ സ്ഥാനാർഥിയെ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വം കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.