Posted On
date_range Updated On
date_range ആൾക്കൂട്ട മർദനം: ഒരാൾ കൂടി അറസ്റ്റിൽ
കോട്ടക്കൽ: ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവ് വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഒരാ ൾ കൂടി അറസ്റ്റിൽ. പുതുപ്പറമ്പ് സ്വദേശി പറമ്പിൽ ശശിയെയാണ് (41) എസ്.ഐ റിയാസ് ചാക്കീരി അ റസ്റ്റ് ചെയ്തത്. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുൽ ഗഫൂർ (28), കുറുക്കൻ മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പൻ ബഷീർ (45) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തെ തുടർന്നാണ് പുതുപ്പറമ്പ് പൊറ്റയിൽ ഷാഹിറിനെ ഒരു കൂട്ടമാളുകൾ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തത്. തുടർന്ന് വീട്ടിലെത്തിയ യുവാവ് വിഷം കഴിച്ച് മരിക്കുകയായിരുന്നു. കേസിൽ പിതാവടക്കം 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.