Posted On
date_range Updated On
date_range കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി
കൊച്ചി: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ലോകമാന്യ തിലക് -തിരുവനന്തപുരം നേത്രാവതി ട്രെയിൻ ഞായറാഴ്ച മുതൽ 20 വരെ റദ്ദാക്കി.
ന്യൂഡൽഹി -തിരുവനന്തപുരം രാജധാനി സ്പെഷൽ ഒമ്പത്, 11,12, 16,18 തീയതികളിലെ റദ്ദാക്കി. തിരുവനന്തപുരം ന്യൂഡൽഹി രാജധാനി സ്പെഷൽ 11, 13,14, 18, 20 തീയതികളിലെയും റദ്ദാക്കി. എറണാകുളം -നിസാമുദ്ദീൻ -എറണാകുളം മംഗള സ്പെഷൽ ഒമ്പതുമുതൽ 20 വരെ പനവേൽ, മിറാജ്, പുണെ വഴി തിരിച്ചുവിടും. നിസാമുദ്ദീൻ -എറണാകുളം -തുരന്തോ 15ന് പുണെ, ഗുണ്ടക്കൽ, ജോലാർപേട്ട വഴിയാകും സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.