കൊല്ലം: പേരൂർ കൊറ്റങ്കരയിൽനിന്ന് കാണാതായ യുവാവിെൻറ മൃതദേഹം തമിഴ്നാട്ടിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേരെ ഇരവിപുരം പൊലീസ് പിടികൂടി. യുവാവിനെ തട്ടിക്കൊണ്ടുപോയശേഷം കൊന്ന് തമിഴ്നാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെ കുഴിയിൽ തള്ളുകയായിരുന്നെന്ന് പിടിയിലായവർ മൊഴിനൽകി. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.
കൊറ്റങ്കര അയ്യരുമുക്കിന് സമീപം പ്രോമിസ് ലാൻഡിൽ ജോൺസെൻറയും ട്രീസയുടെയും മകൻ രൻജു എന്ന രൻജിത് ജോൺസെൻറ (40) മൃതദേഹമാണ്കണ്ടെത്തിയത്. വീട്ടിൽ പ്രാവ് വളർത്തലും കച്ചവടവുമായി കഴിഞ്ഞിരുന്ന രൻജിത്തിനെ ആഗസ്റ്റ് 15ന് വൈകീട്ട് മൂന്നരയോടെ ഒരു സംഘം കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കൾ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.
കൊല്ലം എ.സി.പിയുടെ മേൽനോട്ടത്തിൽ ഇരവിപുരം സി.ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്. മദ്യപിക്കാനെന്ന പേരിൽ കൊണ്ടുപോയ രൻജിത്തിനെ അന്നുതന്നെ ചാത്തന്നൂർ പോളച്ചിറ ഏലയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കൊലപ്പെടുത്തി. രാത്രി എേട്ടാടെ മൃതദേഹം വഴിനാഗർകോവിൽ-തിരുനൽവേലി റോഡിലെ സമൂതപുരം പൊന്നാങ്കുടിയിെല ക്വാറി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തെ കുഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് പ്രതികൾ കുറ്റാലം വഴി മടങ്ങി.
രൻജിത്തിെൻറ മൊബൈൽ ഫോണിൽ അവസാനം വന്ന കാളുകൾ പരിശോധിച്ചാണ് രണ്ടുപേരെ പിടികൂടിയത്. മയ്യനാട് സ്വദേശി കൈതപ്പുഴ ഉണ്ണി, ചാമ്പക്കുളം സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായതെന്ന് അറിയുന്നു. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. ഒരാൾ പ്രതികൾക്ക് സഹായം ചെയ്തതിെൻറ പേരിലാണ് പിടിയിലായത്. പ്രധാന പ്രതികളായ നാലുപേർക്കായി തിരച്ചിൽ ആരംഭിച്ചു.
മൃതദേഹം ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നായിരുന്നു പ്രതികളിലൊരാൾ പൊലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യംചെയ്തപ്പോൾ മൃതദേഹം തമിഴ്നാട്ടിലാണ് ഉപേക്ഷിച്ചതെന്ന് മൊഴി നൽകി. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം അന്വേഷണ സംഘം പ്രതികളുമായി വെള്ളിയാഴ്ച രാവിലെ തമിഴ്നാട്ടിലെത്തി മൃതദേഹം കണ്ടെത്തി.
അഴുകിയനിലയിലായിരുന്ന മൃതദേഹത്തിലെ പച്ചകുത്തിയ പാടാണ് തിരിച്ചറിയാൻ വഴിയൊരുക്കിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശനിയാഴ്ച രാവിലെ 10ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഒളിവിലുള്ള പ്രധാന പ്രതിക്ക് കൊല്ലപ്പെട്ട രൻജിത്തിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.