Posted On
date_range Updated On
date_range കോൺഗ്രസുമായി സഖ്യം എന്ന ആശയത്തെ ഒരിക്കലും അംഗീകരിക്കില്ല -കോടിയേരി
കൊട്ടിയം: കോൺഗ്രസുമായി സഖ്യം എന്ന ആശയത്തെ ഒരിക്കലും സി.പി.എം അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നയപരമായി യോജിക്കുന്ന കക്ഷികൾ ചേർന്നാകണം രാഷട്രീയ കൂട്ടുകെട്ട് ഉണ്ടാക്കേണ്ടത്. 1969 മുതൽ 79 വരെ കോൺഗ്രസ് മുന്നണിയിൽ നിന്നതിെൻറ ഫലവും അനുഭവവും സി.പി.ഐക്കുണ്ട്. അനുഭവത്തിൽ നിന്നും പാഠം പഠിച്ചിട്ടുവേണം പുതിയ രാഷ്ട്രീയ പുനരേകീകരണത്തെക്കുറിച്ച് ചർച്ച നടത്തേണ്ടത്. നോമിനേറ്റഡ് ഭാരവാഹികളാണ് ബി.ജെ.പിയിലും കോൺഗ്രസിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി. എം കൊട്ടിയം ഏരിയാ സമ്മേളനത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.